HOME
DETAILS
MAL
സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ വീണ്ടും വിജ്ഞാപനം
backup
October 04 2016 | 19:10 PM
തൃശൂര്‍: സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളജുകള്‍ തുടങ്ങാനുള്ള അപേക്ഷ ക്ഷണിച്ച് ആരോഗ്യ സര്‍വകലാശാല വിജ്ഞാപനമിറക്കി. സര്‍ക്കാര്‍ തീരുമാനത്തിന് വിപരീതമായാണ് ആരോഗ്യ സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. സര്‍വകലാശാല വെബ്സൈറ്റിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബര്‍ 31ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. സ്വാശ്രയ കോളജ് തുടങ്ങാന്‍ ഏജന്‍സികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നുമാണ് ആരോഗ്യ സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്. നിലവിലുള്ള സ്വാശ്രയ കോളജുകള്‍ക്ക് പുതിയ കോഴ്സുകള്‍ തുടങ്ങാനും അപേക്ഷ സമര്‍പ്പിക്കാം. 2018-19 ലേക്ക് മെഡിക്കല്‍, ഡെന്റല്‍, ആയുഷ് കോളജുകളും 2017-18 അധ്യയന വര്‍ഷത്തേക്ക് ഫാര്‍മസി, നഴ്സിങ്, പാരാമെഡിക്കല്‍ കോളജുകളും തുടങ്ങാന്‍ താല്പര്യമുള്ളവരില് നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."