ടി.പി ചന്ദ്രശേഖരന്‍ വധം; ഗൂഢാലോചനാ വാര്‍ത്ത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാന്‍ മുന്‍സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒ.രാജഗോപാല്‍, എ.എന്‍ ഷംസീര്‍, വി.കെ.സി മമ്മദ്‌കോയ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വ്യാജ തെളിവുണ്ടാക്കാന്‍ മുന്‍ ജയില്‍ ഡി.ജി.പിയെ സ്വാധീനിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ നിജസ്ഥിതിയും പരിശോധിക്കും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാഷ്ട്രീയപാര്‍ട്ടിക്കാര്‍ പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതികളെ മോചിപ്പിച്ചിട്ടില്ല. കഴിഞ്ഞമാസം രണ്ടിലെ പണിമുടക്ക് ദിനത്തില്‍ വി.എസ്.എസ്.സി വാഹനങ്ങള്‍ തടഞ്ഞ പണിമുടക്ക് അനുകൂലികള്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ഉപരോധം നടത്തിയവരെ പ്രസ്തുത സ്ഥലത്തുവച്ച് അറസ്റ്റു ചെയ്യാത്തത് ഗുരുതരപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ആധാറില്‍ പേര് ചേര്‍ക്കല്‍
ആശുപത്രി വഴിയും
തിരുവനന്തപുരം: നവജാത ശിശുക്കള്‍ക്ക് ആശുപത്രികളില്‍ വച്ച് ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 73 ശതമാനം കുട്ടികള്‍ക്കും ആധാര്‍കാര്‍ഡ് എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി പാറയ്ക്കല്‍ അബ്ദുള്ളയെ അറിയിച്ചു. ആധാര്‍ എന്റോള്‍മെന്റ് ഒരു തുടര്‍പ്രക്രിയ ആയതിനാലാണ് ആശുപത്രിയില്‍ വച്ചും പേര് ചേര്‍ക്കുന്നതിനെകുറിച്ച് ആലോചിക്കുന്നത്.
കഴിഞ്ഞ മാസം 30നകം ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് സാമൂഹ്യക്ഷേമ വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ടി.വി രാജേഷിനെ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."