ന്യൂസിലന്‍ഡിന്റെ ഇന്ത്യാ പര്യടനം റദ്ദാക്കേണ്ട കാര്യമില്ലെന്നു ലോധ
മുംബൈ: ബി.സി.സി.ഐ ലോധ കമ്മിറ്റിയുടെ പല നിര്‍ദേശങ്ങളും തെറ്റായി വ്യാഖ്യാനിക്കുകയാണെന്നു ജസ്റ്റിസ് ആര്.എം ലോധ. ബി.സി.സി.ഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ലോധ കമ്മിറ്റി നിര്‍ദേശം നല്‍കിയതായുള്ള വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പണം ലഭിച്ചില്ലെങ്കില്‍ ന്യൂസിലന്‍ഡിന്റെ ഇന്ത്യാ പര്യടനം റദ്ദാക്കേണ്ടി വരുമെന്നു ബി.സി.സി.ഐ പറഞ്ഞിരുന്നു. എന്നാല്‍ പര്യടനം റദ്ദാക്കേണ്ട കാര്യമില്ലെന്നു ലോധ വ്യക്തമാക്കി.
സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബി.സി.സി.ഐ കൈമാറുന്ന ഭാരിച്ച ഫണ്ടുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നു ആവശ്യപ്പെട്ടാണ് ഭാരവാഹികള്‍ക്ക് ഇ മെയിലിലൂടെ നിര്‍ദേശം നല്‍കിയതെന്നു ലോധ പറഞ്ഞു. ബി.സി.സി.ഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കാം. സംസ്ഥാന അസോസിയേഷനുകള്‍ക്ക് വന്‍തുക കൈമാറുന്നതിനു നിയന്ത്രണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്കൗണ്ടുകള്‍ മരവിപ്പിച്ച വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ബാങ്കുകള്‍ പണം നല്കാത്തതിനാല് ഇന്ത്യ- ന്യൂസിലന്‍ഡ് പരമ്പര റദ്ദാക്കിയേക്കുമെന്ന് ബി.സി.സി.ഐ അംഗങ്ങള്‍ സൂചിപ്പിച്ചത്.
ഒരു ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമാണ് ന്യൂസിലന്ഡിനെതിരേ ബാക്കിയുള്ളത്. എന്നാല്‍ പരമ്പര റദ്ദാക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ക്രിക്കറ്റ് ഭരണ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുന്നത് സംബന്ധിച്ച് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ബി.സി.സി.ഐ പാലിക്കാത്തതിനെ തുടര്‍ന്നാണ് ലോധ കമ്മിഷന് കടുത്ത നിലപാടുകള്‍ സ്വീകരിച്ചത്. എല്ലാ നിര്‍ദേശങ്ങളും പാലിക്കുക അപ്രായോഗികമാണെന്ന നിലപാട് ബി.സി.സി.ഐ സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."