HOME
DETAILS
MAL
വെള്ളമില്ലാതെ നെല്‍കൃഷി ഉണക്ക് ഭീഷണിയില്‍
backup
October 04 2016 | 19:10 PM
ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ പൂണൂല് പാടത്ത് 15 ഏക്കറോളം നെല്‍കൃഷി ഉണക്ക് ഭീഷണിയില്‍.
വെള്ളമെത്തിക്കാന്‍ സൗകര്യമില്ലാതെ വലയുന്ന കര്ഷകന് അടിയന്തിരമായി വെള്ളമെത്തിക്കാന്‍ ബന്ധപ്പെട്ട വകുപ്പോ പഞ്ചായത്ത് അധികൃതരോ മുന്നോട്ട് വരാത്തത് കര്‍ഷകരില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.
സ്വന്തം സ്ഥലത്തിന് പുറമെ പാട്ടത്തിനെടുത്തും മറ്റുംകൃഷി ചെയ്ത അങ്ങാടി പറമ്പില്‍ മുഹമ്മദിനാണ് മേഖലയില്‍ കനത്ത കൃഷിനാശം സംഭവിക്കാന്‍ പോകുന്നത്. പരമ്പരാഗത വെള്ള ചാലുകള്‍ നവീകരിച്ചാല്‍ താല്കാലികമായെങ്കിലും വെള്ളമെത്തിക്കാന്‍ കഴിയും. എന്നാല്‍ ഇതിന് അധികൃതര്‍ കനിയണം.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വൈകിയാല്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം വലുതാണ്. വെള്ളാളൂര്‍ അമേറ്റിക്കര ഭാഗത്തും വെള്ളമില്ലാതെ നടീല്‍ നടത്തിയ വയലുകള്‍ വിണ്ടുകീറി ഉണക്ക് നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."