കുറ്റക്കാരെ കണ്ടെത്തണമെന്ന് പഞ്ചായത്ത് കമ്മിറ്റി
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനും പഞ്ചായത്തിലെ അസി:എന്‍ജിനിയര്‍ക്കും ഫോണിലൂടെ വധ ഭീഷണി ഉണ്ടായ സംഭവത്തില്‍ കുറ്റക്കാരെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് ഇന്നലെ കൂടിയ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രനെ ഫോണില്‍ വിളിച്ച് കിളിമാനൂര്‍ കുളപ്പാറ സ്വാദേശി സനല്‍ എന്നയാള്‍ വധഭീഷണി മുഴക്കിയിരുന്നു .ഫോണ്‍ നമ്പര്‍ സഹിതമാണ് പരാതി നല്‍കിയത് .സനലിനെ കൊണ്ട് ഇത് ചെയ്യിപ്പിച്ചതാണെന്നും അവര്‍ക്കെതിരെയും നടപടി വേണമെന്നുമാണ് ആവശ്യം. അസി:എന്‍ജിനിയറുടെ ഭാര്യയെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത് .ഇത് സംബന്ധിച്ച് കിളിമാനൂര്‍, ആറ്റിങ്ങല്‍ പൊലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.
മൂന്നാം വാര്‍ഡ് മെമ്പര്‍ കെ .എസ് .ഷിബു ആണ് പ്രമേയം അവതരിപ്പിച്ചത് .അതേസമയം വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രന്റെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും മനപ്പൂര്‍വം കെട്ടിച്ചമച്ച് ചിലരെ താറടിച്ചു കാണിക്കുന്നതിനുള്ള ഗൂഢ ലക്ഷ്യമാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തോടു വിയോജിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് .സിന്ധു അപകീര്‍ത്തി പരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് നല്‍കിയ പരാതിയിലും ഒരു നടപടിയും ഉണ്ടായിട്ടില്ല .കിളിമാനൂര്‍ പൊലിസില്‍ നിന്നും നീതി ലഭിക്കുന്നില്ലന്ന് കെ രാജേന്ദ്രന്‍ പറഞ്ഞു. പ്രമേയം ഡി .ജി .പി ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."