അധികൃതരുടെ അനാസ്ഥ: പുത്തന്‍തെരുവില്‍ കുടിവെള്ളവിതരണ പദ്ധതി അവതാളത്തില്‍
താമരശ്ശേരി: പുത്തന്‍തെരുവില്‍ അധികൃതരുടെ അനാസ്ഥമുലം കുടിവെള്ളവിതരണ പദ്ധതി മുടങ്ങിയത് നിരവധി കുടുംബങ്ങള്‍ക്ക് പ്രയാസമാകുന്നു. മാസങ്ങളായി പദ്ധതി അവതാളത്തിലായിട്ട്.
നൂറോളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായ പദ്ധതി നിലച്ചതോടെ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ടണ്ടുന്നണ്ട അവസ്ഥയാണ്.
അധികൃതര്‍ക്ക് നിരവധിതവണ ഇതുസംബന്ധിച്ചു പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിന് ഗുണഭോക്തൃ കമ്മിറ്റിയുണ്ടെണ്ടങ്കിലും പൊട്ടിയ പൈപ്പ് നന്നാക്കാനും മോട്ടാര്‍ റിപ്പയര്‍ ചെയ്യുന്നതിനും കമ്മിറ്റി ഭാരവാഹികള്‍ മഴക്കാലമായതോടെ ശ്രദ്ധിക്കുന്നില്ല.
മഴക്കാലത്ത് ഭാരവാഹികളുടെ വീട്ടിലെ കിണറില്‍ വെള്ളം ലഭിക്കുന്നതാണ് ഇങ്ങനെ അനാസ്ഥ കാണിക്കുന്നതെന്നും കോരങ്ങാട്, കൂറപ്പൊയില്‍ ഭാഗങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരുടെ കുടുംബങ്ങളാണ് ഇതുമൂലം കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്നതെന്നും ഗുണഭോക്താക്കള്‍ പരാതിപ്പെട്ടു.
കുടിവെള്ള വിതരണപദ്ധതി പുനരാരംഭിച്ചില്ലെങ്കില്‍ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."