HOME
DETAILS
MAL
പെരിന്തല്‍മണ്ണയില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ നെല്‍കൃഷിയിറക്കി
backup
October 04 2016 | 21:10 PM
പെരിന്തല്‍മണ്ണ: നഗരസഭയുടെ ജീവനം പദ്ധതിയുടെ ഭാഗമായുള്ള തരിശുനില കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ ബൈപ്പാസിലെ പതിനഞ്ചു ഏക്കര്‍ നെല്‍ പാടത്ത് നഗരസഭാ കൗണ്‍സിലര്‍ മാരും സംഘവും ചേര്‍ന്ന് ഞാര്‍ നട്ടു. നഗരസഭയുടെ ശുചിത്വവും ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയാണ് ജീവനം. ഈ പദ്ധതിക്ക് കീഴില്‍ കഴിഞ്ഞ 18 വര്‍ഷമായി തരിശിട്ടിരിക്കുന്ന ബൈപ്പാസ് പാടത്ത് നിലമൊരുക്കിയാണ് കൃഷിക്ക് അനുയോജ്യമാക്കിയത്. ചെയര്മാന് എം.മുഹമ്മദ് സലീം ഞാറു നടീല്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് നിശി അനില്‍രാജ്, പ്രതിപക്ഷ നേതാവ് ഉസ്മാന് താമരത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."