അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നഗരസഭയുടെ അംഗീകാരം
പെരിന്തല്‍മണ്ണ: സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും സമീപമുള്ള അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ജീവനം ശുചിത്വ സുന്ദര ജൈവ പദ്ധതി അംഗീകരിച്ചു ശുചിത്വ മിഷന്റെ അംഗീകാരത്തിനു സമര്‍പ്പിക്കാനും കൗണ്‍സില്‍ അംഗീകാരം നല്‍കി.
ഭവന നിര്‍മാണത്തിനു ഭൂമി ലഭ്യമല്ലാത്ത ഗുണഭോക്താക്കള്‍ക്കു നഗരസഭ നേരിട്ടു ഭൂമി വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്ന വിഷയവും കൗണ്‍സിലില്‍ അംഗീകാരം നല്‍കി.
നഗരസഭയുടെ പരിപാലന ചുമതലയിലുള്ള എരവിമംഗലം ഗോപിനായര്‍ സാംസ്‌കാരിക നിലയത്തു പരിസരത്തുള്ള പൊട്ടിപ്പൊളിഞ്ഞ സ്റ്റേജ് അടിയന്തിരമായി റിപ്പയര്‍ ചെയ്യുന്നതിനും വേണ്ടണ്ട നടപടികള്‍ക്കും കൗണ്‍സിലില്‍ അംഗീകാരം നല്‍കി. നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം, വൈസ് ചെയര്‍പേഴ്‌സന്‍ നിഷി അനില്‍രാജ്, പ്രതിപക്ഷ നേതാവ് ഉസ്മാന്‍ താമരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."