HOME
DETAILS

മലഞ്ചരക്ക് മോഷ്ടാക്കള്‍ കൃത്യം നിര്‍വഹിക്കുന്നത് പട്ടാപ്പകല്‍

  
backup
October 04 2016 | 21:10 PM

%e0%b4%ae%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


പെരിന്തല്‍മണ്ണ:  മലഞ്ചരക്കു മോഷണ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി. സംഘം വില്‍പ്പന നടത്തിയ നാലര ലക്ഷം രൂപയുടെ ഏഴു കിന്റലോളം കുരുമുളകും ഒന്നര ലക്ഷം രൂപയുടെ അഞ്ചര കിന്റലോളം കൊട്ടടക്കയും മൂന്നു ജില്ലകളിലെ വിവിധ കടകളില്‍ നിന്നായി പ്രത്യേക അന്വേഷണ സംഘം കണ്ടെണ്ടടുത്തു.
കടുങ്ങപുരം വില്ലേജ് പടി ഓട്ടുപറമ്പന്‍ റഷീദ്(45), തിരൂര്‍ക്കാട് ഓട്ടുപറമ്പന്‍ അജ്മല്‍(21) എന്നിവരെയാണു കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തിയത്. പ്രതികള്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലെ ഏകദേശം 35 ഓളം മലഞ്ചരക്കുകടകളില്‍ നിന്നു ലക്ഷകണക്കിനു രൂപയുടെ കുരുമുളക്, കൊട്ടടക്ക, ജാതിക്ക, എന്നിവയും കളവു ചെയ്്തു വില്‍പ്പന നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
വാടകക്കെടുത്ത വാഹനങ്ങളില്‍ കറങ്ങിയാണു മോഷണം നടത്താറുള്ളത്.  കടകളിലെ ഉടമകളോ ജോലിക്കു നില്‍ക്കുന്നവരോ എന്തെങ്കിലും ആവശ്യത്തിനു പുറത്തു പോകുന്ന സമയത്ത് പ്രതികള്‍ മോഷണം നടത്താറാണു പതിവ്. വളരെ പെട്ടന്നു കളവു നടത്തി കാറുമായി കടന്നുകളയും. ഉടമസ്ഥരും നാട്ടുകാരും അറിയുന്നതിനു മുമ്പേ പ്രതികള്‍ രക്ഷപ്പെടും.
ഇത്തരത്തില്‍ ജില്ലക്കകത്തു പല സ്ഥലങ്ങളില്‍ കളവുകള്‍ നടന്നുവരവേ കഴിഞ്ഞ മാസം ഒന്‍പതിനു പാണ്ടണ്ടിക്കാട് സ്റ്റേഷന്‍ പരിധിയിലെ ഒറവമ്പ്രത്തുള്ള ഒരു മലഞ്ചരക്കു കടയില്‍ പകല്‍ സമയത്ത് കുരുമുളകു ചാക്കുമായി പ്രതികള്‍ ഇയോണ്‍ കാറില്‍ കയറി പാണ്ടണ്ടിക്കാട് ഭാഗത്തേക്ക്  പോകവേ നാട്ടിലൊരാള്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രനെ അറിയിക്കുകയായിരുന്നു. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഇയോണ്‍ വൈറ്റ് കാറുകളെക്കുറിച്ചു മോട്ടോര്‍വാഹന ഡിപ്പാര്‍ട്ട് മെന്റിലെ വിവരങ്ങളെ അടിസ്ഥാനമാക്കി സൈബര്‍സെല്ലിന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തിലാണു സംഘത്തെക്കുറിച്ചു പോലീസിന് വിവരം ലഭിച്ചത്. ഇവരുടെ അറസ്‌റ്റോടെ പോലീസിന് തലവേദന സൃഷ്ടിച്ച ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടണ്ടാക്കാനും നഷ്ടപ്പെട്ട മുതലുകള്‍ കണ്ടെണ്ടത്തുന്നതിനും സഹായിക്കും.
ഡിവൈഎസ്പി മോഹനചന്ദ്രന്‍, എസ്.ഐ ജോബി തോമസ്, മോഹന്‍ദാസ് കരുളായി, പി.എന്‍ മോഹനകൃഷ്ണന്‍, മോഹന്‍ദാസ് കരുളായി, ദിനേശ് കിഴക്കേക്കര, മന്‍സൂര്‍ വിളയാടി, ഫാസില്‍ കുരിക്കള്‍, പി.കെ അബ്ദുസലാം, അഭിലാഷ് കൈപ്പിനി, ടി.സലീന എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ തെളിവെടുപ്പു നടത്തിയത്.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago