റോപ്പ് ഇന്‍ ക്യാംപ് തുടങ്ങി
തലശ്ശേരി: സാങ്കേതിക വിദ്യയുടെ നൂതനാശയങ്ങള്‍ കോര്‍ത്തിണക്കി കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ സംഘടിപ്പിച്ച റോപ്പ് ഇന്‍ സംസ്ഥാനതല ക്യാംപിനു തലശ്ശേരിയില്‍ തുടക്കമായി. നിട്ടൂര്‍ എന്‍.ടി.ടി.എഫ് സാങ്കേതിക വിദ്യാലയത്തിലാണു പത്തു ദിവസത്തെ ക്യാംപ് നടക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം വിദ്യാര്‍ഥികളാണു ക്യാംപില്‍ പങ്കെടുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മൂന്നു വര്‍ഷത്തെയും ഒരു വര്‍ഷത്തെയും ഡിപ്ലോമ കോഴ്‌സുകള്‍ക്കു തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്.
വ്യക്തിത്വ വികാസം ഉറപ്പു വരുത്തുകയും ഓര്‍മ ശക്തി വികസിപ്പിക്കുകയും ചെയ്യുന്ന റെയിന്‍ബോ എന്ന പരിപാടിയിലൂടെയാണ് ക്യാംപിനു തുടക്കം കുറിച്ചത്. ട്രെയിനര്‍മാരായ ബാലചന്ദ്രന്‍ എരവില്‍, വിനയന്‍ പിലിക്കോട് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ യോഗ, സഭാ കമ്പം ഒഴിവാക്കാനുള്ള പരിശീലനം തുടങ്ങിയവ നടക്കും.
നിട്ടൂര്‍ എന്‍.ടി.ടി.എഫ് പ്രിന്‍സിപ്പള്‍ ആര്‍ അയ്യപ്പന്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. നവീന വ്യവസായ ശാലകളില്‍ എന്‍.ടി.ടി.എഫിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ റോഷന്‍ പീറ്റര്‍ ക്ലാസെടുത്തു. വി.എം സരസ്വതി, പി.പി ഷീമ, വി.എന്‍ രമേശന്‍, ക്യാംപ് കോ-ഓര്‍ഡിനേറ്റര്‍ വികാസ് പലേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."