ലോറിക്കു പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചു; ഏഴു പേര്‍ക്കു പരുക്കേറ്റു
തലശ്ശേരി: മാഹി പാറക്കലില്‍ ലോറിക്കു പിറകില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഏഴു പേര്‍ക്കു പരുക്കേറ്റു. തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് വളപട്ടണത്തേക്കു പ്ലൈവുഡുമായി പോകുകയായിരുന്ന കെ.എല്‍ 04 എ.ഡി 1532 നമ്പര്‍ കണ്ടണ്ടെയ്‌നര്‍ ലോറിക്കു പിറകിലില്‍ ഇടിക്കുകയായിരുന്നു. പാറക്കല്‍ കയറ്റത്തിലുണ്ടണ്ടായ ഗതാഗത തടസ്സത്തിനിടെ ലോറി നിരങ്ങി നീങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബസ് ലോറിക്കു പിറകില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നേകാല്‍ മണിയോടെയാണ് അപകടം. ബസിലെ യാത്രക്കാര്‍ നല്ല ഉറക്കത്തിലായതിനാല്‍ പലരും തലയിടിച്ചു വീഴുകയായിരുന്നു.
പരുക്കേറ്റ കൊല്ലം സ്വദേശി ഗോപിക്കുട്ടന്‍(50), ഏച്ചൂരിലെ കെ രജീഷ്(39), കണ്ണൂര്‍ സ്വദേശി വിനോദ് കുമാര്‍(42), തൃശ്ശൂരിലെ റഫായി(52), കോഴിക്കോട് സ്വദേശി അന്‍സാര്‍(60), ചേര്‍ത്തല സ്വദേശി സത്യന്‍(52), തലശ്ശേരി സ്വദേശി അസീസ് (52) എന്നിവരെ മാഹി ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കു ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
പൊലിസ് എത്തിയാണു മണിക്കൂറുകള്‍ക്കു ശേഷം ഗതാഗതം പുനഃസ്ഥാപിച്ചത്. ഇടിയെ തുടര്‍ന്നു കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."