മാനവ കാരുണ്യ യാത്രക്ക് ഇന്നു തളിപ്പറമ്പില്‍ സ്വീകരണം
തളിപ്പറമ്പ്: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാനവകാരുണ്യ യാത്രക്ക് ഇന്നു വൈകുന്നേരം നാലിനു തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വീകരണം നല്‍കും.
ചിറവക്കില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ അണിചേരും. തുടര്‍ന്നു നടക്കുന്ന സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്യും. ഫാ.ഡേവിസ് ചിറമ്മല്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.
ആറിനു രാവിലെ എട്ടിനു കുറ്റിക്കോല്‍ സാംസ്‌കാരിക നിലയത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയം, കണ്ണ് പരിശോധന, രക്തദാനം, ജലപരിശോധന, മണ്ണ് പരിശോധന എന്നിവ നടക്കും. തളിപ്പറമ്പ് താലൂക്ക് ആശുപത്രി ശുചീകരണവും വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കലും ഉള്‍പ്പെടെ അനുബന്ധ പരിപാടികളും നടക്കും.
തളിപ്പറമ്പ് മേഖലയിലെ മികച്ച ജൈവകര്‍ഷകനെയും ജലസംരക്ഷണ പ്രവര്‍ത്തകനേയും മികച്ച പൊതുമേഖലാ സ്ഥാപനത്തേയും ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."