HOME
DETAILS
MAL
ഇന്ത്യയെ ലക്ഷ്യംവച്ച് നൂറോളം ഭീകരര്‍ നിയന്ത്രണരേഖയ്ക്കടുത്ത് തങ്ങുന്നെന്ന് റിപ്പോര്‍ട്ട്
backup
October 05 2016 | 13:10 PM
ന്യൂഡല്‍ഹി: നൂറോളം ഭീകരര്‍ നിയന്ത്രണരേഖയ്ക്കടുത്ത് ഇന്ത്യയെ ആക്രമിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത ദേശീയ സുരക്ഷാ സമിതിയ്ക്കു മുന്‍പാകെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് മുന്നറിയിപ്പു നല്‍കിയത്.
ഭീകരര്‍ നുഴഞ്ഞുകയാറാന്‍ തയാറെടുക്കുന്നതിനെ കുറിച്ച് സുരക്ഷാ സമിതി പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു.
ഇന്നു രാവിലെ ചേര്‍ന്ന യോഗത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്നു ലഭിച്ച വിവരങ്ങളും സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
കഴിഞ്ഞയാഴ്ച പാക് അധിനിവേശ കശ്മിരില്‍ ഭീകരരുടെ കേന്ദ്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിനു ശേഷം ഇതു രണ്ടാം തവണയാണ് സുരക്ഷാ കാര്യ സമിതി യോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."