കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നഗരസഭാ ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന്
മാനന്തവാടി: ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടതും സ്വതന്ത്ര ബോഡിയുമായ നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസിനെ പുറത്താക്കാന്‍ ശ്രമിക്കുന്ന നഗരസഭാ ചെയര്‍മാന്‍ രാജിവക്കണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് സി.ഡി.എസിനെതിരേ നടപടി വേണമെന്നാവശ്യപ്പെടുന്ന പ്രമേയം അജണ്ടയായി പരിഗണിച്ചത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. നാല് വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീയെ രാഷ്ട്രീയ ലക്ഷ്യംവച്ച് തകര്‍ക്കാനാണ് ചെയര്‍മാന്‍ ശ്രമിക്കുന്നത്.
പെന്‍ഷന്‍ വിതരണത്തില്‍ അപാകതകള്‍ സംഭവിച്ചത് ഇടതുപക്ഷ മെമ്പര്‍മാരുടെ വാര്‍ഡുകളിലാണ്. ഇതിന്റെ ഉത്തരവാദിത്വം കുടുംബശ്രീയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി ജോര്‍ജ്ജ്, കടവത്ത് മുഹമ്മദ്, പടയന്‍ റഷീദ്, സ്റ്റര്‍വിന്‍ സ്റ്റാനി, ശ്രീലതാ കേശവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."