ഖരമാലിന്യ സംസ്‌കരണം; പാഴ്‌വസ്തുക്കള്‍ വ്യാപാരം ചെയ്യാം
കല്‍പ്പറ്റ: ജില്ലയില്‍ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണത്തിന് നൂതന ആശയമൊരുങ്ങുന്നു. പാഴ്‌വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന വ്യാപാരികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാവുക. അജൈവ മാലിന്യങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയോ കത്തിച്ചുകളയുകയോ ചെയ്യുന്ന തെറ്റായ രീതിയാണ് നിലവിലുളളത്. ഇത്തരം പ്രവര്‍ത്തികള്‍ ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ഇവ ശാസ്ത്രീയമായി പരിഹരിക്കുന്നതിന് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആര്‍.എഫ്) സംവിധാനമാണ് യാഥാര്‍ഥ്യമാവുക.
തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ വാര്‍ഡ് തലത്തില്‍ വളണ്ടിയര്‍ മുഖേന അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്ക്, മെറ്റല്‍, ഗ്ലാസ്, ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് പാഴ്‌വസ്തു വ്യാപാരികള്‍ക്ക് കൈമാറാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വാര്‍ഡ് തോറും തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി അജൈവ മാലിന്യങ്ങള്‍ വൃത്തിയോടെ തരംതിരിച്ച് ശേഖരിക്കുന്നതിനും അവ വ്യാപാരികള്‍ക്ക് കൈമാറുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ജില്ലയിലെ പാഴ്‌വസ്തു വ്യാപാരികള്‍ പങ്കെടുത്ത പരിപാടിയില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കെ അനൂപ്, അസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. സുരേന്ദ്രന്‍, രജീഷ്, പ്രോഗ്രാം ഓഫിസര്‍ കെ. അനൂപ്, ടെക്കിനിക്കല്‍ കണ്‍സല്‍ട്ടന്റ് സാജിയോ ജോസഫ,് പാഴ്‌വസ്തു വ്യാപാരി പ്രതിനിധികള്‍, എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."