HOME
DETAILS

മലയാളികളുടെ തിരോധാനം; മുഖം മിനുക്കാന്‍ സലഫികള്‍ നടത്തിയ പ്രസ്താവന വിവാദമായി

  
backup
October 05 2016 | 19:10 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81

തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന മേഖലകളില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് മുഖം മിനുക്കാന്‍ മുജാഹിദ് വിഭാഗം ദേശീയ ചാനലിനു നല്‍കിയ അഭിമുഖം വിവാദമായി. കേരളത്തിലെ സുന്നികള്‍ യഥാര്‍ഥ സുന്നികളല്ലെന്നും അവര്‍ ശീഈ മുസ്്‌ലിംകളാണെന്നുമുള്ള പരാമര്‍ശമാണ് ഇവര്‍ നടത്തിയത്.
കഴിഞ്ഞ ദിവസം ഐ.എസ് ബന്ധമാരോപിച്ച് കണ്ണൂരിലും കോഴിക്കോട്ടും നിന്നുമായി എന്‍.ഐ.എ ആറു പേരെ കസ്റ്റഡിയിലെടുത്തതോടെയാണ് ദേശീയ മാധ്യമങ്ങള്‍ പടന്നയിലെത്തിയത്. പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളിലെ യുവാക്കള്‍ ഐ.എസ് ക്യാംപിലേക്ക് പോയതായ ദുരൂഹത നിലനില്‍ക്കെയായിരുന്നു ദേശീയ ചാനല്‍ പ്രദേശത്തെത്തിയത്.
കാണാതായവര്‍ സലഫി വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നിരിക്കെ പടന്ന സലഫി മസ്ജിദിന്റെ ഭാരവാഹികളും കെ.എന്‍.എം പ്രവര്‍ത്തകരുമായ എം.കെ തസ്്‌ലിം, പി.എന്‍ അര്‍ശാദ് എന്നിവരാണ് തങ്ങളുടെ മുഖം മിനുക്കാന്‍ കേരളത്തിലെ സുന്നി സമൂഹത്തെ അടച്ചാക്ഷേപിച്ചത്. ദേശീയ മാധ്യമം വാര്‍ത്ത പുറത്തുവിട്ടതോടെ മുജാഹിദ് നേതൃത്വവും വെട്ടിലായി.
മൂന്നു മാസം മുന്‍പ് പടന്നയില്‍ നിന്നും അപ്രത്യക്ഷരായ അഞ്ചു സ്ത്രീകളും മൂന്നു കുട്ടികളുമടക്കം 17 പേരും സലഫി ആശയക്കാരും സലഫി മസ്ജിദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമാണ്. യുവാക്കളും കുടുംബങ്ങളും മതപഠനത്തിനെന്ന് പറഞ്ഞാണ് നാടുവിട്ടത്. എന്‍.ഐ.എയും സംസ്ഥാന പൊലിസും നടത്തിയ അന്വേഷണത്തില്‍ തിരോധാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 13 പേര്‍ പിടിയിലായിട്ടുണ്ട്.
ഒരു മാസം മുന്‍പ് കണ്ണൂരില്‍ നിന്നും പിടിയിലായ ഹനീഫ മൗലവി രണ്ടു വര്‍ഷം പടന്നയിലെ സലഫികളുടെ കേന്ദ്രമായ പടന്ന കാലിക്കടവിലെ അദ്കിയ ദഅ്‌വത്ത് കേന്ദ്രത്തിലാണ് ജോലി ചെയ്തിരുന്നത്. ഈ വിഷയം ചിത്രീകരിക്കാന്‍ കൂടിയാണ് ദേശീയ ചാനല്‍ പടന്നയില്‍ എത്തിയത്.
ഐ.എസിലേക്ക് കേരളത്തില്‍ നിന്ന് ചേക്കേറിയെന്ന് പറയപ്പെടുന്നവര്‍ സലഫി ആശയക്കാരാണെന്ന് പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് സുന്നികളെ അധിക്ഷേപിച്ച് രക്ഷപ്പെടാനുള്ള ശ്രമം സലഫികള്‍ നടത്തിയത്.
പിടിയിലായ ഹനീഫ മൗലവിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുന്നൂറോളം പേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ സലഫി വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുപ്പതോളം പേര്‍ അന്വേഷണ സംഘത്തിന്റെ പട്ടികയിലുണ്ട്.
നാടുവിട്ടവര്‍ രാത്രികാലങ്ങളില്‍ സലഫി മസ്ജിദില്‍ ഹനീഫ മൗലവിയുടെ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇതെല്ലാം പൊതുജനശ്രദ്ധയില്‍ നിന്നും മാറ്റാന്‍ വേണ്ടിയാണ് കേരളത്തിലെ സുന്നികള്‍ ശീഈ മുസ്‌ലിംകളാണെന്നും തങ്ങളാണ് യഥാര്‍ഥ സുന്നികളെന്നും ഇപ്പോള്‍ സലഫികള്‍ അവകാശപ്പെടുന്നത്.
വിവാദ പ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ശക്തമായതോടെ സലഫി പ്രവര്‍ത്തകര്‍ ഖേദപ്രകടനം നടത്തി തടിയൂരുകയായിരുന്നു. തൃക്കരിപ്പൂര്‍ പ്രസ് ഫോറത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഐ.എസുമായി ബന്ധപ്പെട്ട് ചോദ്യങ്ങളില്‍ നിന്നും ഇവര്‍ ഒഴിഞ്ഞുമാറുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago