ഫോക്‌ലോര്‍ സംരക്ഷണത്തില്‍ സര്‍ക്കാരുകള്‍ ജാഗ്രത കാട്ടണം: രാജ്‌സുവാല്‍
നീലേശ്വരം: ഫോക്‌ലോര്‍ സംരക്ഷണത്തില്‍ സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രമുഖ നേപ്പാളി ഫോക്‌ലോറിസ്റ്റും ആക്ടിവിസ്റ്റുമായ രാജ്‌സുവാല്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലാ മലയാള വിഭാഗവും തൃക്കരിപ്പൂര്‍ ഫോക് ലാന്റും സംയുക്തമായി സംഘടിപ്പിച്ച ഏകദിന അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശികതയിലൂന്നിയ ദേശീയതയുടെ വികാസം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പാരമ്പര്യ ഘടകങ്ങളുടെ സംരക്ഷണത്തിലൂടെ മാത്രമേ ഇതു സാധ്യമാവുകയുള്ളൂ. ആശയങ്ങളാണു ആശയങ്ങളെ നിര്‍മിക്കുന്നതെന്നും ഇടപെടലിലൂടെ മാത്രമേ ഈ നിര്‍മാണം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.എ.എം ശ്രീധരന്‍ അധ്യക്ഷനായി.
സാര്‍ക്ക് രാജ്യങ്ങളിലെ ഫോക് ലോര്‍ സമാനതകളും സാധ്യതകളും എന്ന വിഷയത്തില്‍ ഡോ. വിജയരാജും നേപ്പാള്‍ ഫോക്‌ലോറിനെക്കുറിച്ചു സുസ്മയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അഡ്വ.പി.വി ഹരീഷ്, എ.വി സിനീഷ്, ഡോ.വി റീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."