കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് യാത്രക്കാരെ വലച്ചു
കൊച്ചി: ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. രാവിലെ എറണാകുളം, തേവര ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളൊഴിച്ചാല്‍ മറ്റ് ഡിപ്പോകളില്‍ നിന്ന് പകുതിയിലേറെ ഷെഡ്യൂളുകള്‍ നടന്നില്ല. കോതമംഗലം, ആലുവ, പിറവം, കൂത്താട്ടുകുളം, പെരുമ്പാവൂര്‍ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് പകിതിയോളം ബസുകള്‍ സര്‍വീസ് മുടക്കി.
ഉച്ചയ്ക്ക് ശേഷം ഭൂരിഭാഗം ബസുകളും പണിമുടക്കി പങ്കെടുത്തതോടെ എറണാകുളം ജില്ലയില്‍ നൂറുകണക്കിന് യാത്രക്കാരെ വലഞ്ഞു. എറണാകുളം ഡിപ്പോ, വൈറ്റില മൊബിലിറ്റി ഹബ് എന്നിവിടങ്ങില്‍ നിന്ന് വണ്ടി കിട്ടാതായതോടെ യാത്രക്കാര്‍ സ്വകാര്യ ടാക്‌സികളെ ആശ്രയിക്കുകയായിരുന്നു. ദേശസാല്‍കൃത റൂട്ടില്‍ യാത്രചെയ്യേണ്ടവരാണ് പണിമുടക്കില്‍ വെട്ടിലായത്.
ജില്ലയില്‍ ആകെയുള്ള നാലായിരത്തി അഞ്ഞൂറോളം ജീവനക്കാരില്‍ 40 ശതമാനം പേരും പണിമുടക്കി. ഇതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം നിരവധി ഷെഡ്യൂളുകള്‍ വെട്ടിചുരുക്കി. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി), ബി.എം.എസ് യൂണിയനുകളില്‍ ഉള്‍പ്പെട്ടവരാണ് സമരത്തിലേര്‍പ്പെട്ടവരില്‍ ഭൂരിപക്ഷവും. ജീവനക്കാരോട് കൂട്ടാവധിയെടുക്കാന്‍ സംഘടന നിര്‍ദേശിക്കുകയായിരുന്നു.
സാമ്പത്തികമായ പരാധീനതകളെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം അഞ്ച് ദിവസമായി മുടങ്ങിയിരിക്കുകയാണ്. ചില ഡിപ്പോകളില്‍ ഭരണാനുകൂല സംഘടനകളില്‍ പെട്ടവരും പണിമുടക്കി. മറ്റ് ആറ് ഡിപ്പോകളിലും ശമ്പളം മുടങ്ങിയതോടെയാണ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ സമരം ചെയ്തത്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ചു ജീവനജക്കാര്‍ സമരത്തിലും ജീവനക്കാരുടെ കൂട്ട അവധിയിലും പറവൂര്‍ ഡിപ്പോയില്‍ നിന്നുള്ള 27 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി. ആകെയുള്ള ജീവനക്കാരില്‍ 67 പേര്‍ അവധിയെടുത്ത് നിസ്സഹകരണം പ്രഖ്യാപിച്ചു. മുപ്പത് കണ്ടക്റ്റര്‍മാര്‍, 23 ഡ്രൈവേഴ്‌സ്, മെക്കാനിക്കല്‍ വിഭാഗത്തില്‍നിന്നും എട്ടുപേരും ഓഫീസ് ജീവനക്കാരായി ആറുപേരുമാണ് ബുധനാഴ്ച്ച പറവൂര്‍ ഡിപ്പോയില്‍ അവധിയില്‍പോയത്. സാധാരണഗതിയില്‍ ഈ ഡിപ്പോയില്‍നിന്നും അമ്പത്തെട്ടുമുതല്‍ 60 സര്‍വ്വീസുകള്‍വരെയാണ് നടത്താറുള്ളത്.ഇതാണ് സമരമൂലം പകുതിയായി കുറഞ്ഞത്.ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തിയില്ല.എറണാകുളം,ഗുരുവായൂര്‍,മൂന്നാര്‍,കോഴിക്കോട്,കൊല്ലം,കാക്കനാട് എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയില്ല.അതേസമയം ദേശസാല്‍കൃതറൂട്ടായ പറവൂര്‍ ആലുവയിലേക്ക് ഏതാനും ഷെഡ്യുളുകള്‍ നടത്തി. സാധാരണയായി അഞ്ചും പത്തും മിനിറ്റുകള്‍ ഇടവിട്ട് നടക്കേണ്ട സര്‍വ്വീസുകള്‍ അരമണിക്കൂറോളം വൈകിയത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."