ഫുഡ് കോര്‍ട്ടുകള്‍ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ല കലക്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കൊച്ചിന് ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഡച്ച് സെമിത്തേരിക്ക് സമീപമുളള രണ്ടു ഫുഡ് കോര്‍ട്ടുകള്‍ റിപ്പയര്‍ ചെയ്ത്, മാസവാടക നല്കി ബി.ഒ.ടി അടിസ്ഥാനത്തില്‍ നടത്തുന്നതിനു താല്പര്യമുളളവരില് നിന്നും അപേക്ഷ ക്ഷണിച്ചു.
പേര്, മേല്‍വിലാസം, ചെലവാക്കാനുദ്ദേശിക്കുന്ന തുക, മാസവാടക, കാലാവധി തുടങ്ങിയവ രേഖപ്പെടുത്തി അപേക്ഷിക്കണം. അപേക്ഷകന്റെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും അപേക്ഷയോടൊപ്പം നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് കടവന്ത്ര എളംകുളം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കലക്ടറുടെ ക്യാംപ് ഓഫിസിലെ കൊച്ചിന് ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഓഫീസുമായി ബന്ധപ്പെടണം.
അപേക്ഷകള്‍ ഒക്ടോബര്‍ 15ന് രാവിലെ 11ന് മുമ്പ് കൊച്ചിന് ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഓഫിസില്‍ എത്തിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."