ലേബര്‍ ഓഫിസിനു പുറത്ത് സെക്യൂരിറ്റി ജീവനക്കാരന്റെ ആത്മഹത്യാ ശ്രമം
കാക്കനാട്: തൊഴിലാളികളെ സംരക്ഷിക്കേണ്ട ലേബര്‍ ഓഫിസര്‍ തൊഴിലുടമയുടെ നീതി നിഷേധത്തിനു അനുകൂല നിലാപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് കലക്ടറേറ്റിലെ ലേബര്‍ ഓഫിസിനു മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആത്മഹത്യക്കു ശ്രമിച്ചു. കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂനിയന്‍ ജില്ലാ സെക്രട്ടറി ശശികുമാറാണ് ശരീരമാസകലം മണ്ണെണ്ണയൊഴിച്ച ശേഷം തീകൊളുത്തി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയത്.
എറണാകുളത്തെ സ്വകാര്യ സെക്യൂരിറ്റി ഗ്രൂപ്പില്‍ ജീവനക്കാരനായി ജോലി ചെയ്യുന്ന ഇദ്ദേഹത്തെയും സുഹൃത്തായ വിനോദിനേയും സര്‍ക്കാര്‍ അംഗീകരിച്ച വേതനം നല്‍കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് തൊഴില്‍ ഉടമ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സ്വകാര്യ കമ്പനികളില്‍ നിന്നും സെക്യൂരിറ്റി ഗ്രൂപ്പുകള്‍ വന്‍തുക ശമ്പള ഇനത്തില്‍ വാങ്ങുകയും തൊഴിലാളികള്‍ക്ക് തുച്ചമായ വേതനം നല്‍കുകയുമാണ് ചെയ്യുന്നതെന്നും ശശികുമാര്‍ പറയുന്നു.
ഇതുമായു ബന്ധപ്പെട്ടും അകാരണമായി ജോലിയില്‍ നിന്നും സസ്‌പെന്‍ഡു ചെയ്ത നടപടി പിന്‍വലിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടും ലേബര്‍ ഓഫിസില്‍ കയറിയിറങ്ങിയിട്ടും ലേബര്‍ ഓഫിസര്‍ കെ. സരള അടക്കം ആരും ചര്‍ച്ച ചെയ്തു പരിഹാരം കാണുവാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ശശികുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ലേബര്‍ ഓഫിസിനു മുന്നിലെത്തിയ ഇദ്ദേഹം ബാഗില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്ത് ദേഹത്ത്ഒഴിച്ച ശേഷം ആത്മത്യാ ഭീഷണി മുഴക്കുകയായിരുന്നു.
തുടര്‍ന്ന് തൃക്കാക്കര പൊലിസ് സറ്റേഷന്‍ എസ്.ഐ ഷാജുവിന്റെ നേതൃത്വത്തില്‍ എ.ഡി.എം സി.കെ പ്രകാശുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ശശികുമാറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി അനുനയിപ്പിക്കുകയായിരുന്നു.
വന്‍ പൊലിസ് സംഘവും ഫയര്‍ഫോഴ്‌സും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. അതേസമയം യൂനിയന്‍ നേതാക്കള്‍ എ.ഡി.എമ്മിന്റെ സാന്നിധ്യത്തില്‍ ലേബര്‍ ഓഫിസറുമായി ചര്‍ച്ച നടത്തിയത് തീരുമാനം ആകാതെ പിരിഞ്ഞു. നിലവില്‍ അഞ്ചുറോളം സെക്യൂരിറ്റി കമ്പനികള്‍ ഉള്ളതില്‍ ഭൂരിഭാഗവും അനതികൃത കമ്പനികളാണെന്നും ഇതിനു ലേബര്‍ ഉദ്യോഗസ്ഥര്‍ തൊഴില്‍ ഉടമകളെ സംരക്ഷിക്കുന്ന നിലപാട് ആണെന്നും യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."