യാത്രാ ബോട്ട് സര്‍വീസ് നിലച്ചു; യാത്രക്കാര്‍ ദുരിതത്തില്‍
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും വൈപ്പിനിലേക്കുള്ള ഏക യാത്രാബോട്ട് സര്‍വീസ് നിലച്ചതോടെ യാത്രക്കാര്‍ ദുരിതത്തില്‍. വാടകയിനത്തില്‍ നഗരസഭ വരുത്തിയ ലക്ഷങ്ങളുടെ കുടിശിക നല്‍കാത്തതിനേ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. തുടര്‍ന്ന് പാപ്പിയെന്ന സര്‍വീസ് ബോട്ട് ആലപ്പുഴയിലേക്ക് തിരിച്ചു.
പ്രശ്ന പരിഹാരത്തിന് നഗരസഭ യാതൊരു ശ്രമം നടത്തിയില്ലെന്നും പരാതിയുണ്ട്. സര്‍വീസ് നിലച്ചതോടെ വിദ്യാര്‍ഥികളും ജോലിക്കാരുമടക്കം നുറുക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. കൊച്ചിന് കോര്പറേഷന് കരാറുക്കാരന് തുക നല്‍കാത്തതിനെ തുടര്‍ന്ന് പത്തോളം തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയുമുണ്ടായി. ആഴ്ചകള്‍ക്ക് മുമ്പ് ഇതിനെ തുടര്‍ന്ന് ഒന്നര ദിവസം ബോട്ട് സര്‍വ്വീസ് നിലച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബോട്ട് സര്‍വീസ് നിലച്ചുവെങ്കിലും പ്രശ്ന പരിഹാരശ്രമം നടത്താത്ത നഗരസഭയുടെ നിരുത്തരവാദ സമീപനത്തിനെതിരേ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തെ തുടര്‍ന്ന് അഴിമുഖ സര്‍വീസിനായി ആലപ്പുഴയില്‍ നിന്നാണ് പാപ്പിയെന്ന ബോട്ട് കൊച്ചിയില്‍ കൊണ്ടുവന്നത്. പ്രതിമാസം ലക്ഷങ്ങള്‍ വാടക നല്‍കാമെന്നായിരുന്നു കരാര്‍. നിരന്തര കരാര്‍ ലംഘനം നടത്തുന്ന കൊച്ചി നഗരസഭ കുടിശ്ശിക തുക നല്‍കിയാലേ സര്‍വീസ് പുനരാരംഭിക്കുവെന്നാണ് ബോട്ടുടമയും തൊഴിലാളികളും പറയുന്നത്. അഴിമുഖത്ത് സര്‍വീസ് നടത്തുന്ന ജങ്കാര്‍ വഴിയാണ് യാത്രക്കാര്‍ മറുകരയിലെത്തുന്നത്. ഇത് ജനങ്ങളില്‍ സമയനഷ്ടവും പ്രയാസവും സൃഷ്ടിക്കുകയാണന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."