മാലിന്യനിക്ഷേപം കുടിവെള്ളത്തെ മലിനമാക്കുന്നു
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ കുമ്മിയില്‍ കുടിവെള്ള പമ്പിങ് സ്റ്റേഷന്റെ ഭാഗത്ത് ഇറച്ചി കോഴികളുടെ വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പ്രദേശവാസികളുടം കുടിവെള്ളത്തെ മലീമസാക്കുന്നു.
കുടിവെള്ളം പമ്പ് ചെയ്യുന്ന കരമനയാറ്റില്‍ തെരുവു നായ്ക്കല്‍ വേസ്റ്റുകള്‍ കടിച്ചു വലിച്ചിടുകയും ചെയ്യുന്നതു കാരണത്താലാണ് കുടിവെള്ളം മലീമസമാകുന്നത്. പഞ്ചായത്ത് ഭരണസമിതി ഈ മേഖലയില്‍ പലപ്രാവശ്യം ശുചീകരണ പ്രവര്‍ത്തനം നടത്തുകയും പരസ്യ ബോര്‍ഡുകള്‍ വയ്ക്കുകയും ചെയ്തു. എന്നാല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് തടയാനായിട്ടില്ല. ഇക്കാര്യം പഞ്ചായത്ത് അധികൃതര്‍ അരുവിക്കര പൊലിസിന്റെ ശ്രദ്ധയില്‍ പ്പെടുത്തി.
പൊലിസ് ഈ മേഖലയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയതോടെ തിങ്കളാഴ്ച്ച രാത്രി ഒരു മാരുതി കാറില്‍ കോഴി വേസ്റ്റിന്റെ അവശിഷ്ടങ്ങളുമായി വലിച്ചെറിയാന്‍ എത്തിയ രണ്ടുപേരെ കൈയോടെ പിടികൂടി. കെല്‍ട്രോണ്‍ ജങ്ഷനില്‍ കോഴി ഇറച്ചി കച്ചവടം നടത്തുന്ന ജസീം മന്‍സില്‍ അബ്ദുല്‍ റഷീദ് മകന്‍ ജസീമിനെയും ഇയാളൊടെപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെയുമാണ് അരുവിക്കര എസ്.ഐ റിയാസ് രാജും സഘവും പിടികുടി കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."