നഗരസഭാ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുമ്മുള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
നിലമ്പൂര്‍: നഗരസഭാ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുമ്മുള്ളിയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായാണ് മുമ്മുള്ളിയില്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുന്നത്. നിലമ്പൂര്‍ നഗരസഭയിലെ 33 ഡിവിഷനുകള്‍ക്കും അഞ്ചുവര്‍ഷത്തിനുള്ളില്‍ എം.പി ഫണ്ടില്‍ നിന്നും നാലു ലക്ഷം രൂപ നല്‍കും. പാത്തിപ്പാറ ഏനാന്തി ഡിവിഷനുകള്‍ക്കായി 8 ലക്ഷം രൂപ നല്‍കുമെന്നും മുമ്മുള്ളി മുതീരി തോടിന് കുറുകെ പാലം നിര്‍മിക്കുന്നതിനാണ് തുക നല്‍കുന്നതെന്നും എം.പി പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. വൈസ് ചെയര്മാന് പി.വി ഹംസ മുഖ്യ സന്ദേശം നല്കി. സെന്ററിനുള്ള മോട്ടോര്‍ അടക്കമുള്ള ഉപകരണങ്ങള്‍ അര്‍ബന്‍ബാങ്ക് ചെയര്മാന് ആര്യാടന് ഷൗക്കത്ത് വാര്‍ഡ് കൗണ്‍സിലര്‍ പിടി കുഞ്ഞുമുഹമ്മദിന് കൈമാറി. ഉച്ചക്ക് ഒരുമണി മുതല്‍ ആറുവരെയായിരിക്കും ആശുപത്രി പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."