റോഡ് നന്നാക്കാന്‍ അധികൃതര്‍ക്ക് മൗനം; ദുരിതം സഹിച്ച് യാത്രക്കാര്‍
നിലമ്പൂര്‍: കാലങ്ങളായി അറ്റകുറ്റപ്പണികള്‍ പോലും എടുക്കാതെ തകര്‍ന്ന വീട്ടിക്കുത്ത് റോഡിലെ ഒരു ഭാഗം വാഹന, കാല്‍നട യാത്രക്കാര്‍ക്ക് തീരാശാപമാകുന്നു. നഗരത്തിലെ പ്രധാന റോഡായ വീട്ടിക്കുത്ത് റോഡില്‍ പി.ജി ആശുപത്രിക്കു മുന്നില്‍ നിന്നും രാജേശ്വരി തിയേറ്റര്‍ വരെയുള്ള ഏകദേശം 200 മീറ്റര്‍ മാത്രം വരുന്ന ഭാഗമാണ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്നത്. ടാര്‍ ചെയ്ത റോഡിനു ഇരുവശവും പൊട്ടി തകര്‍ന്നതിനാല്‍ വീതി തീരെയില്ലാതായിട്ടുണ്ട്.
ഇരുവശത്തുനിന്നും വാഹനങ്ങള്‍ വന്നാല്‍ അപകടം ആര്‍ക്കാണെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയാണ്.
മണലൊടി റോഡ് ചേരുന്നിടത്താകട്ടെ പലപ്പോഴും വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതും പതിവാണ്. സമീപത്തെ കെട്ടിടത്തിന്റെ മുന്‍വശമുപയോഗിച്ച് ഓട്ടോറിക്ഷയടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ കാല്‍നടക്കാര്‍ എങ്ങോട്ടും മാറാനാകാതെ കെണിയില്‍ പെടുന്നത് ഇവിടെ പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."