കേരളത്തിലെ ടെക്സ്റ്റയില്‍സ് മേഖലയെ സംരക്ഷിക്കണം: സി.ഐ.ടി.യു
കോട്ടക്കല്‍: കേരളത്തിലെ ടെക്സ്റ്റയില്‍സ് മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി സി.ഐ.ടി.യു. കേരളത്തിലെ കോര്പറേഷന് മില്ലുകള്‍ പൂര്‍ണ്ണമായും നിശ്ചലമായ സ്ഥിതിയാണ്. യഥാക്രമം നവീകരണവും പ്രവര്‍ത്തിക്കാനാവശ്യമായ അസംസ്കൃത വസ്തു ലഭ്യമാക്കുന്നതിനും മുന്‍ സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ലെന്നും എടരിക്കോട് ടെക്സ്റ്റയില്‍സ് വര്‍ക്കേഴ്സ് യൂനിയന്‍ 20ാം വാര്‍ഷിക സമ്മേളനം ആരോപിച്ചു.
എടരിക്കോട് ടെക്സ്റ്റയില്‍സില്‍ ആറു വര്‍ഷം മുതല്‍ 15 വര്‍ഷം വരെയായി ജോലി ചെയ്യുന്ന നാല്പതോളം താല്‍ക്കാലിക തൊഴിലാളികളുണ്ട്. ഇവര്‍ക്ക് 300 രൂപ മാത്രമാണ് കൂലിയായി ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ഥിരം ഒഴിവിലേക്ക് ഈ തൊഴിലാളികളെ സീനിയോറിറ്റി അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കോട്ടക്കല്‍ ബി.ടി.ആര് മന്ദിരത്തില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് ടി. കബീര്‍ അധ്യക്ഷനായി. സെക്രട്ടറി വി. രവിന്ദ്രനാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.യു ഇഖ്ബാല്‍, പി.പി. അജിത്ത് സംസാരിച്ചു.
ഭാരവാഹികള്‍: ടി.കെ ഹംസ (പ്രസി), ടി. കബീര്‍ മാസ്റ്റര്‍ (വര്.പ്രസി), പി.പി അജിത്ത് (ജന.സെക്രട്ടറി), കെ.എസ് പ്രവീണ്‍ കുമാര്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."