HOME
DETAILS
MAL
പൊളിച്ചുനീക്കണം ഈ അപകടക്കെണി!
backup
October 05 2016 | 23:10 PM
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയെയും മൂന്നിയൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കുണ്ടന്‍കടവ് പാലത്തില്‍ ടോള്‍പിരിവിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പു സ്ഥാപിച്ച ടോള്‍ബൂത്ത് അപകടക്കെണിയാകുന്നു. പാലത്തിലേക്കു പ്രവേശിക്കുന്നതിനു മുന്‍പായി റോഡിലെ വളവിനോടു ചേര്‍ന്നാണ് ടോള്‍ബൂത്ത് സ്ഥാപിച്ചിട്ടുള്ളത്.
റോഡിന്റെ ഇരുഭാഗത്തും ബൂത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയിലുമായി നിറയെ കാടുമൂടിയതിനാല്‍ വാഹനങ്ങള്‍ക്കു കാഴ്ച മറയുന്നതും അപകടഭീതിയുയര്ത്തുന്നുണ്ട്.
ടോള്‍ബൂത്ത് പൊളിച്ചുമാറ്റണമെന്ന് ഡി.വൈ.എഫ്.ഐ നെടുവ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."