സ്വാശ്രയ വിഷയം: പ്രതിഷേധ പ്രകടനം നടത്തി
മലപ്പുറം: സ്വാശ്രയ ഫീസും അഡ്മിഷനും സംബന്ധിച്ച വിഷയത്തില്‍ മാനേജ്മെന്റുമായി നടത്തുന്ന പിണറായി സര്‍ക്കാറിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ യു.ഡി.എഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ചെയര്മാന് വീക്ഷണം മുഹമ്മദ് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ വി. മുസ്തഫ, വി.പി ബീരാന്‍കുട്ടി ഹാജി, പി.എ മജീദ്, സക്കീര്‍ പുല്ലാര, പി.പി ഹംസ, കെ.പി ആറ്റക്കോയ തങ്ങള്‍, ഇ. അബൂബക്കര്‍ ഹാജി, തറയില്‍ യൂസുഫ്, ഹംസ മോങ്ങം, പി. അബ്ദുല്‍ ഗഫൂര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ എം.കെ മുഹ്സിന്, എം സത്യന്, മന്നയില്‍ അബൂബക്കര്‍, ഉപ്പൂടന്‍ ഷൗക്കത്ത്, സി രായീന്‍ കുട്ടി ഹാജി, മണ്ണിശ്ശേരി മുസ്തഫ, ഹാരിസ് ആമയന്, എം.എം യൂസുഫ്, പെരുമ്പള്ളി സൈത്, അഷ്റഫ് പാറച്ചോടന്‍, സാലിഹ് മാടമ്പി, മജീബ് ആനക്കയം, മുട്ടേങ്ങാടന്‍ മുഹമ്മദലി ഹാജി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."