ആദിവാസികള്‍ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത് നിലം
കാളികാവ്: ആദിവാസികള്‍ക്കു സര്‍ക്കാര്‍ വാങ്ങി നല്‍കിയ ഭൂമി നിലമാണെന്നും ഇക്കാരണത്താല്‍ കെട്ടിട നമ്പര്‍ നല്‍കാനാവില്ലെന്നു ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്. കാടുവിട്ടു നാട്ടിലേക്കു താമസം മാറ്റിയിട്ടും ചേനപ്പാടി കോളനിയിലെ ആദിവാസികളോടുള്ള അധികൃതരുടെ ക്രൂരത അവസാനിപ്പിച്ചില്ല. ചോക്കാട് പരുത്തിപ്പറ്റയില്‍ സ്ഥലം വാങ്ങിച്ചു വീടു നിര്‍മിച്ചു കൊടുത്താണ് ആദിവാസികളെ മാറ്റിപ്പാര്‍പ്പിച്ചത്. രണ്ടു വര്‍ഷം മുമ്പു കുടിലുകള്‍ക്ക് മുകളില്‍ മരം വീണുണ്ടായ സംഭവത്തെത്തുടര്‍ന്നു വീടു നഷ്ടപ്പെട്ട ആദിവാസികള്‍ ഉദ്ഘാടനത്തിനു കാത്തു നില്‍ക്കാതെ പുതിയ വീടുകളിലേക്കു താമസം മാറ്റി. വൈദ്യുതീകരണ ആവശ്യങ്ങള്‍ക്ക് ഇറങ്ങിയപ്പോഴാണു കബളിപ്പിക്കപ്പെട്ട വിവരം ആദിവാസികള്‍ അറിയുന്നത്.
'ആശിച്ച ഭൂമി ആദിവാസികള്‍ക്ക്'എന്ന പദ്ധതി പ്രകാരമാണ് പരുത്തിപ്പറ്റയില്‍ സര്‍ക്കാര്‍ സ്ഥലം വാങ്ങിനല്‍കിയത്. വീടിനു മുകളില്‍ മരം വീണു നട്ടെല്ലിനു ക്ഷതമേറ്റ ശ്രീനിവാസന്‍ ഉള്‍പ്പെടെ മൂന്നു കുടുംബങ്ങള്‍ക്കാണു പഞ്ചായത്ത് സെക്രട്ടറിയുടെ കത്തു ലഭിച്ചിട്ടുള്ളത്. വൈദ്യുതീകരണത്തിനു കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയപ്പോഴാണു വീട് നല്‍കുന്ന ഭൂമിയുടെ തരം നിലമാണെന്നു വില്ലേജ് ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ കെട്ടിട നമ്പര്‍ നല്‍കാനാകില്ലെന്നു കാണിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറി അപേക്ഷ നിരാകരിക്കുകയാണ്. ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി ലഭിക്കുന്ന മുറയ്ക്കു തുടര്‍ നടപടി സ്വീകരിക്കാമെന്നും സെക്രട്ടറി അറിയിച്ചിട്ടുള്ളത്.
യു.ഡി.എഫ് ഭരണത്തില്‍ മന്ത്രിയായിരുന്ന എ.പി അനില്‍കുമാര്‍ മുന്‍കൈ എടുത്താണ് ചേനപ്പാടി കോളനിക്കാര്‍ക്കു പരുത്തിപ്പറ്റയിലെ സ്ഥലം വാങ്ങിച്ചത്. ഐ.ടി.ഡി.പി, റവന്യു വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്കായിരുന്നു സ്ഥലം വാങ്ങിക്കുന്നതിനുള്ള ചുമതല. സ്ഥലം വാങ്ങിച്ചതിനു പുറമെ വീടു വെക്കാനുള്ള സ്ഥലം നിശ്ചയിച്ചതും അധികൃതര്‍ തന്നെയാണ്. സ്ഥലമെടുപ്പിനെ കുടിച്ച് അറിയുക പോലും ചെയ്യാത്ത ആദിവാസികള്‍ ദുരിതത്തിലാവുകയും ചെയ്തു.
വീടു നിര്‍മാണത്തിനു മുമ്പു തന്നെ നിലത്താണു പണി നടക്കുന്നതെന്നു അറിയുകയായിരുന്നെങ്കില്‍ ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നല്‍കാമായിരുന്നുവെന്നാണ് ആദിവാസികള്‍ പറയുന്നത്.
വീട് വെയ്ക്കാനായി വാങ്ങിച്ച സ്ഥലം നില മാകില്ലെന്നാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥര്‍ ഓരോന്നു പറഞ്ഞു കളിപ്പിക്കുകയാണെന്നാണു ആദിവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."