അപകടം കണ്ടെയ്നറിന്റെ വേഷത്തിലും വന്നേക്കാം ...!
തളിപ്പറമ്പ് : കുപ്പം മരത്തക്കാട്ട് അപകട വളവില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്ന വിധം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. ദേശിയ പാതയില്‍ കുപ്പത്തിനും ചിറവക്കിനും ഇടയില്‍ മരത്തക്കാട്ട് അപകട വളവിന് സമീപത്തായാണ് കൂറ്റന്‍ കണ്ടെയ്നര്‍ ലോറികള്‍ നിര്‍ത്തിയിടുന്നത്.
വളപട്ടണം പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ എര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചരക്കു വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതോടെയാണ് കണ്ടെയ്നറുകള്‍ ഇവിടെ നിര്‍ത്തിയിടാന്‍ തുടങ്ങിയത്. കണ്ണൂരിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഡീലര്‍മാര്‍ക്കുള്ള പുതിയ വാഹനങ്ങളും മറ്റുമായി വരുന്ന കണ്ടെയ്നറുകളാണിത്. വലിയ വളവുകളില്‍ ലോറികള്‍ നിര്‍ത്തിയിടുമ്പോള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയുന്നതും വാഹനങ്ങള്‍ ഇവിടെ നിന്നു മാറ്റുന്നതിന് പൊലിസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."