HOME
DETAILS
MAL
മദ്യം പിടികൂടിയ കേസിലെ പ്രതിക്ക് തടവും പിഴയും
backup
October 05 2016 | 23:10 PM
തലശ്ശേരി: വില്‍പ്പനക്കായി മാഹി മദ്യം കൊണ്ടുവരുന്നതിനിടെ പിടിയിലായ പ്രതിയെ ഒരു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) ജഡ്ജ് രാജകുമാര ശിക്ഷിച്ചു. കാവിലുംപാറയിലെ മൊയിലോത്തറ സ്വദേശി കല്ലുംപുറത്ത് നാണു(55)വിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. 2015 മെയ് 18 നാണ് സംഭവം. മേനപ്രം ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ വച്ചാണ് പ്രതിയെ അര ലിറ്ററിന്റെ 12 കുപ്പി മാഹി മദ്യവുമായി ചൊക്ലി പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."