ഗുണ്ടണ്ടര്‍ട്ട് പാര്‍ക്കില്‍ വിദ്യാരംഭം സംഘടിപ്പിക്കും
പാനൂര്‍: പാനൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മാസങ്ങള്‍ക്കു മുമ്പേ എക്‌സ്‌റേ യൂനിറ്റ് എത്തിയിട്ടും പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതായി പരാതി.
ഓപ്പറേറ്റര്‍മാരായി രണ്ടു പേരെ നിയമിച്ചെങ്കിലും രണ്ടു പേരേയും പിരിച്ചുവിട്ടു. പ്രദേശത്തെ പാവപ്പെട്ട രോഗികള്‍ക്കു ഏറെ ഉപകാരപ്രദമാകുന്ന പുതിയ എക്‌സ്‌റേ യൂനിറ്റ് സ്വകാര്യ ലാബുകളെ സഹായിക്കാന്‍ വേണ്ടി അടച്ചിടുന്നുവെന്നാണ് പരാതി. ജനകീയ വേദി പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ ഒരു ഇലക്ട്രിക് വയര്‍ എത്താത്തതാണ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ മൂന്നു മാസത്തോളം ഒരു സ്ത്രീ ജീവനക്കാരിയും രണ്ടാഴ്ചയോളം ഒരു പുരുഷ ജീവനക്കാരനും ജോലി ചെയ്യാതെ ദിവസവേതനം കൈപ്പറ്റിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ജനകീയ വേദി പ്രവര്‍ത്തകര്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് പുരുഷ തൊഴിലാളിയെയും പിരിച്ചുവിട്ടത്. പ്രവര്‍ത്തിക്കാത്ത യൂനിറ്റിന് എന്തിനാണ് തൊഴിലാളികളെ നിയമിച്ചതെന്ന ചോദ്യത്തിന് അധികൃതര്‍ വ്യക്തമായി മറുപടി പറഞ്ഞിട്ടില്ലെന്ന് ജനകീയവേദി നേതാവ് ഇ മനീഷ് സുപ്രഭാതത്തോട് പറഞ്ഞു. എക്‌സ്‌റേ യൂനിറ്റ് ഉടന്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട സംവിധാനം നടപ്പാക്കണമെന്നാണ് രോഗികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."