പഴശ്ശിയുടെ പ്രതിമയൊരുങ്ങി
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ പഴശ്ശി സ്മൃതി മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള പഴശ്ശിരാജാവിന്റെ പൂര്‍ണകായ പ്രതിമ പൂര്‍ത്തിയായി. ഈ മാസം 31ന് പഴശ്ശി രക്തസാക്ഷിദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിമ അനാച്ഛാദനം ചെയ്യും. ശില്‍പ്പി പ്രശാന്തിന്റെ ചെറുപുഴയിലെ വീട്ടില്‍ വച്ചാണ് പ്രതിമ നിര്‍മിച്ചത്. 23ന് മട്ടന്നൂരില്‍ പ്രതിമയെത്തിക്കും. തുടര്‍ന്ന് മട്ടന്നൂരില്‍നിന്ന് പഴശ്ശിയിലേക്ക് ഘോഷയാത്രയായി കൊണ്ടുവരും. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്കിയ ഈട്ടി മരം കൊണ്ടാണ് എട്ടടി ഉയരത്തിലുള്ള പ്രതിമ നിര്‍മിച്ചത്. മട്ടന്നൂരിനടുത്തെ പഴശ്ശിയില്‍ വീരകേരളവര്‍മ്മയുടെ സ്മരണക്കായി രണ്ടുവര്‍ഷം മുന്‍പാണ് പഴശ്ശി സ്മൃതി മന്ദിരം നിര്‍മിച്ചത്. ആര്‍ട്ട് ഗാലറിയും മ്യൂസിയവും ഇവിടെയുണ്ട്. പഴശ്ശിരാജാവിനെ പരിചയപ്പെടുത്തുന്ന ഛായാചിത്രവും ഗാലറിയിലുണ്ട്. കഴിഞ്ഞദിവസം നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിമ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."