HOME
DETAILS
MAL
തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെട്ടു; സി.കെ നാണുവിന്റെ ബോര്‍ഡുകള്‍ മറച്ചു
backup
May 09 2016 | 06:05 AM
വടകര: പുതിയ ബസ് സ്റ്റാന്‍ഡില്‍ 47 തൂണുകളിലായി സ്ഥാപിച്ചിരുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി സി.കെ നാണുവിന്റെ ബോര്‍ഡുകള്‍ വെള്ളത്തുണികൊണ്ടു മറച്ചു. പൊതുസ്ഥലമായ സ്റ്റാന്‍ഡില്‍ സ്ഥാനാര്‍ഥിയുടെ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരേ യു.ഡി.എഫും ബി.ജെ.പിയും ആര്.എം.പിയും തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നല്‍കിയിരുന്നു.
എന്നാല്‍, സ്റ്റാന്‍ഡ് ബി.ഒ.ടി അടിസ്ഥാനത്തില്‍ നല്‍കിയതായതിനാല്‍ പൊതുസ്ഥലമല്ലെന്നാണു നഗരസഭ നിലപാടെടുത്തത്. ഇക്കാര്യത്തില്‍ നഗരസഭാ സെക്രട്ടറിക്കു തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസയച്ചതോടെയാണ് ബോര്‍ഡുകള്‍ മൂടിയത്. വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്ന 47 ലൈറ്റ് ബോര്‍ഡുകളിലാണു നാലുവശവും കാണത്തക്കരീതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ പരസ്യം സ്ഥാപിച്ചിരുന്നത്. ഈ പരസ്യങ്ങള്‍ എവിടെയാണ് പ്രിന്റ് ചെയ്തതെന്നോ പ്രിന്റ് ചെയ്ത എണ്ണത്തെ കുറിച്ചോ അടയാളപ്പെടുത്തിയിരുന്നില്ല. ഇതിനെതിരേയാണ് ആര്.എം.പി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."