അഹമ്മദ് കുരിക്കള്‍ യഥാസ്ഥലത്ത് പുനഃസ്ഥാപിക്കണമെന്ന്
ഈ രാറ്റുപേട്ട: അര നൂറ്റാണ്ടായി ഈരാറ്റുപേട്ടയിലെ പൊതു സമൂഹം ആശയ വിനിമയത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന അഹമ്മദ് കുരിക്കള്‍ നഗര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ചില സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തത് അപലപനീയമാണെന്നും എത്രയും വേഗം കുരിക്കള്‍ നഗര്‍ യഥാസ്ഥാനത്ത് പുനസ്ഥാ പിക്കണമെന്നും ബറക്കാത്ത് മഹല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയസാമൂഹ്യ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
ഇതിനു വേണ്ടി കുരിക്കള്‍ നഗര്‍ സംരക്ഷണ സമിതി രൂപീകരിച്ചു.ചെയര്‍മാനായി പി.എച്ച്. ജാഫറും വൈസ് ചെയര്‍മാനായി അനസ് മദനിയെയും തിരഞ്ഞടുത്തു.
കണ്‍വീനറായി നിയാസ് മൗലവിയെയും ജോ. കണ്‍വീനറായി വി.എ.ഹസീബിനെയും 40 അംഗ കൗണ്‍സിലിനെയും യോഗം തിരഞ്ഞടുത്തു.
കെ.ഇ പരീത്, കെ.പി താഹ, സക്കീര്‍ മൗലവി, പി.എ ഹാഷിം, അഡ്വ വി.എം ഇല്യാസ്, പി.എം ഷരീഫ്, വി.പി ലത്തീഫ് ,പി.എച്ച് നൗഷാദ്, മാഹിന്‍ തലപ്പള്ളി, കെ.പി അമീന്‍ ,വി.എം സിറാജ്, വി.പി നിസാര്‍, നിസാര്‍ കുര്‍ബാനി, കെ.പി മുജീബ്, അന്‍വര്‍ അലിയാര്‍, പി.എം അബ്ദുല്‍ ഖാദര്‍ ,സി.പി ബാസിത് വി.എച്ച് നാസര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."