സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ആലുവ: സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ പറഞ്ഞു. 75 ലക്ഷം രൂപ മുടക്കി എടത്തല ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജില്ല പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു അവര്‍.
വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുല്‍ മുത്തലീബ് നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് അഷ്റഫ് വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തി. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ്, സ്കൂള്‍ പ്രിന്‍സിപ്പള്‍ റെയ്ച്ചല്‍.കെ. ജേക്കബ്ബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അബൂബക്കര്‍, ജില്ല പഞ്ചായത്ത് മുന്‍ അംഗം അഡ്വ. സാജിത സിദ്ധീഖ്, ഹെഡ്മിസ്ട്രസ് കെ.കെ. ലളിത, സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. അബു, ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ഫാ. സ്കറിയ ജോണ്‍, പി.ടി.എ പ്രസിഡന്റ് വി.കെ. കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."