അങ്കമാലി മാര്‍ക്കറ്റ് റോഡില്‍ വ്യാപക മോഷണം
അങ്കമാലി: പഴയ മാര്‍ക്കറ്റ് റോഡില്‍ രാത്രികാലങ്ങളില്‍ മോഷണം വ്യാപകമായി. രാത്രി കാലങ്ങളില്‍ മോഷണം പെരുകുന്നതു മുലം കട അടച്ച് വ്യാപാരികള്‍ക്ക് വീട്ടില്‍ പോകുവാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം പഴയ മാര്‍ക്കറ്റ് റോഡില്‍ മദര്‍ തെരേസ കോംപ്ലെക്‌സിലെ കെ.വൈ. കോരച്ചന്റെ കടയില്‍ നിന്നും വില്‍പനക്ക് വന്ന വാഴക്കുലകളാണ് മോഷണം പോയത്.
പലദിവസങ്ങളിലായി പഴയ മാര്‍ക്കറ്റ് റോഡിലെ പലചരക്ക് വില്‍പന കേന്ദ്രമായ കെ.സി.എ സ്റ്റോഴ്‌സിലെ അഞ്ചു ചാക്ക് സബോളയും അഞ്ചു ചാക്ക് ഉള്ളിയും മോഷണം പോയി. ഒരാഴ്ച മുന്‍പാണ് മാര്‍ക്കറ്റ് റോഡില്‍ തന്നെയുള്ള നടരാജന്റെ കടയില്‍ നിന്നും നാല് ചാക്ക് സബോളയും നാല് ചാക്ക് ഉള്ളിയും മോഷ്ടിച്ചത്. ഈ കടയില്‍ നിന്നും ഇതിന് മുന്‍പും ഇത്തരത്തില്‍ മോഷണം നടന്നിട്ടുണ്ട് .
മറ്റൊരു കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെ സുരക്ഷാ കാമെറകള്‍ കണ്ടതിനാല്‍ ശ്രമം ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇതിലൊരു സ്ഥാപനത്തിന്റെ സുരക്ഷ കാമറയില്‍ മോഷ്ടാക്കള്‍ വാഹനവുമായി എത്തി ചാക്കുകള്‍ മോഷ്ടിച്ച് പോകുന്നതിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."