മഹാചണ്ഡികായാഗം ഇന്നു ആരംഭിക്കും
കൊല്ലം: ചവറ തെക്കുംഭാഗം മേജര്‍ പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രത്തില്‍ 11വരെ നടക്കുന്ന നവരാത്രി മഹോല്‍സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മഹാചണ്ഡികായാഗം ഇന്നു ആരംഭിക്കും.
ഇന്നു വൈകിട്ട് അഞ്ചിന് മഹാചണ്ഡികായാഗത്തിനു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡു പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഗ്നിസ്ഥാപനം നിര്‍വ്വഹിക്കും. 6.45ന് സംഗീതസന്ധ്യ. എട്ടിന് മഹാചണ്ഡികായാഗത്തിന്റെ ഒന്നാംഘട്ടത്തില്‍ പത്തനംതിട്ട ജില്ലാ ജഡ്ജ് പി.സോമരാജന്‍ സാന്നിധ്യം വഹിക്കും. രാത്രി ഏഴിന് നൃത്തസന്ധ്യ. 9ന് മഹാചണ്ഡികായാഗത്തിന്റെ രണ്ടാംഘട്ടത്തില്‍ ചലച്ചിത്രതാരം കലാരഞ്ജിനി സാന്നിധ്യം വഹിക്കും.
തുടര്‍ന്നു മഹാചണ്ഡികായാഗത്തിന്റെ മൂന്നാംഘട്ടത്തിനു തുടക്കമാകും. വൈകിട്ട് പൂജവയ്പ്പ്,തുടര്‍ന്ന് 6.45ന് നൃത്തസന്ധ്യ. പത്തിനു മഹാചണ്ഡികായാഗത്തിന്റെ നാലുംഅഞ്ചും ഘട്ടം നടക്കും. 5.30ന് 35ല്‍പ്പരം കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നവരാത്രിമേളം. 11ന് മഹാചണ്ഡികായാഗം അഞ്ചാംദിവസം, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡംഗം അജയ് തറയില്‍,സിനിമാതാരം ഗിന്നസ് പക്രു എന്നിവര്‍ സാന്നിധ്യം വഹിക്കും. രാവിലെ എട്ടിന് വിദ്യാരംഭവും പൂജയെടുപ്പും. തുടര്‍ന്നു ഇരുപതോളം കുട്ടികള്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 10.30മുതല്‍ നവരാത്രിസദ്യ. വൈകിട്ട് അഞ്ചിന് പ്രശസ്ത കീഹോള്‍ ശസ്ത്രക്രിയാ വിദഗ്ധനും തെക്കുംഭാഗം സ്വദേശിയുമായ ഡോ. ബൈജു സേനാധിപനെ ആദരിക്കും.
പ്രഥമ 'പനയ്ക്കറ്റോടില്‍ അമ്മ പുരസ്‌ക്കാരം' എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ഡോ. ബൈജു സേനാധിപനു സമ്മാനിക്കും. തുടര്‍ന്നു നൃത്തസന്ധ്യ. രാത്രി 7ന് ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം. ദിവസവും വൈകിട്ട് അഞ്ചിന് ചാര്‍ത്ത് ദര്‍ശനം ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."