ഹജ്ജ് നടത്തിപ്പിന്റെ ചുമതല ഇനി ന്യൂനപക്ഷ മന്ത്രാലയത്തിന്
ന്യൂഡല്‍ഹി: ഹജ്ജ് നടത്തിപ്പിന്റെ ചുമതല ഇനി മുതല്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്. ഇതുവരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലായിരുന്നു ഹജ്ജ് വകുപ്പ് ഉïായിരുന്നത്. ഇതുസംബന്ധിച്ച ആശയവിനിമയം വളരെ നേരത്തെ നടന്നെങ്കിലും നടപടിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്കി. ഇതോടെ ഇക്കാര്യമറിയിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനവും പുറപ്പെടുവിച്ചു.
വിദേശ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് ഏറ്റവും പ്രയാസമേറിയ ചുമതലയാണ് ഹജ്ജ് നടത്തിപ്പ്. വിദേശകാര്യമന്ത്രാലയമായിരുന്നു ഇതുവരെ ഈ ചുമതല വഹിച്ചുവന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഹജ്ജ് ഒഴികെയുള്ള വിദേശരാജ്യത്തു നടക്കുന്ന തീര്‍ത്ഥാടനങ്ങളുടെ നടത്തിപ്പു മാത്രമെ വിദേശകാര്യ മന്ത്രാലയം കൈകാര്യംചെയ്യൂ. പുതിയ നടപടിയോടെ ഹജ്ജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട നോഡല്‍ മന്ത്രാലയവും ഇനി മുതല്‍ ന്യൂനപക്ഷകാര്യ മന്ത്രാലയമാകും.
ഹജ്ജിന്റെ നടപടികളുടെ ഭാഗമായി എല്ലാ വര്‍ഷവും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന്മാര്, സെക്രട്ടറിമാര്‍, വിദേശകാര്യമന്ത്രാലയത്തിലെയും സിവില്‍ വ്യോമയാന മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എന്നിവരെ പങ്കെടുപ്പിച്ചു വാര്‍ഷിക സമ്മേളനം വിളിക്കാറുï്.
വിദേശകാര്യ മന്ത്രാലയം സഘടിപ്പിച്ചുവരുന്ന ഈ പരിപാടി ഇനിമുതല്‍ ന്യൂനപക്ഷകാര്യ മന്ത്രാലയമാവും നടത്തുക. മുസ്ലിംജനസഖ്യ അനുസരിച്ച് ഓരോ വര്‍ഷത്തെയും ഹജ്ജ് ക്വാട്ടകള്‍ നിര്‍ണയിക്കുക തുടങ്ങിയ ചുമതലകളും ന്യൂനപക്ഷമന്ത്രാലയത്തിനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."