ബാങ്ക് ഏജന്റിന്റെ പണം തട്ടിയ സംഭവം; മൂന്ന് പേര്‍ പിടിയില്‍
മാനന്തവാടി: ബൈക്കിലെത്തി ബാങ്ക് കളക്ഷന്‍ ഏജന്റിന്റെ പണം തട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പഞ്ചാരക്കൊല്ലി സ്വദേശികളായ ചോലക്കുന്നില്‍ അബ്ദുള്‍ അസീസ്(44), പടുവില്‍ അനസ്(24), കമ്മന എടവത്ത് മീത്തല്‍ പ്രണവ്(19) എന്നിവരാണ് പിടിയിലായത്. കേരള ഗ്രാമീണ്‍ ബാങ്ക് മാനന്തവാടി ശാഖ കളക്ഷന്‍ ഏജന്റ് പാണ്ടിക്കടവ് കാവുങ്കല്‍ സോമന്‍ കഴിഞ്ഞമാസം 20ന് സന്ധ്യക്ക് വീട്ടിലേക്ക് പോകുന്നവഴി ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. 68,840 രൂപയും മൊബൈല്‍ ഫോണും ബാഗില്‍ ഉണ്ടായിരുന്നു. ഇവര്‍ സോമനെ അഞ്ച് ദിവസത്തോളം നിരീക്ഷിച്ചാണ് പണം തട്ടിയത്. ഒരു തവണ പണം തട്ടാന്‍ നടത്തിയ ശ്രമം പരാചയപ്പെടുകയും ചെയ്തിരുന്നു.
സംഭവ ദിവസം സോമന്‍ കയറിയ ബസ്സില്‍ അസീസും കയറി, വിവരങ്ങള്‍ മറ്റ് രണ്ട് പേര്‍ക്കും കൈമാുകയായിരുന്നു. ഇതനുസരിച്ച് പ്രണവ് ബൈക്ക് ഓടിക്കുകയും അനസ് ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിദഗ്ദമായ അന്വേഷണത്തിലൂടെയാണ് പ്രതികള്‍ വലയിലായത്. ഇവര്‍ മറ്റു മോഷണ കേസുകളിലും ഉള്‍പ്പെട്ടിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂര്‍, അഡീഷണല്‍ എസ്.ഐ ഉബൈദ്, സി.പി.ഒമാരായ മനു അഗസ്റ്റ്യന്‍, വി.കെ മനേഷ് കുമാര്‍, സാജന്‍ എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെയും സി.ഐയുടെയും സ്‌പെഷ്യല്‍ ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."