ഗതാഗതക്കുരുക്കഴിക്കാന്‍ നടപടി; മീനങ്ങാടിയില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു
മീനങ്ങാടി: ഗതാഗത കുരുക്കഴിക്കാന്‍ ഒടുവില്‍ ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. റോഡിന്റെ ഒരു ഭാഗം പൊലിസ് സ്റ്റേഷന്‍ മുതല്‍ സ്‌കൂള്‍ ജങ്ഷന്‍ വരെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് തടഞ്ഞുകൊണ്ടുള്ള ബോര്‍ഡുകളും മറുവശം ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ സ്‌കൂള്‍ ജങ്ഷന്‍ വരെ നിയമവിധേയമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനുമുള്ള മുന്നറിയിപ്പ് ബോര്‍ഡുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. കുത്തഴിഞ്ഞ മീനങ്ങാടിയിലെ ഗതാഗതക്കുരുക്കും ദുരിത പൂര്‍ണമായ യാത്രയും ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതുമായി ബന്ധപ്പെട്ട് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റി ചേര്‍ന്ന് മുന്‍പ് ജില്ലക്ക് തന്നെ മാതൃകയായിരുന്ന ഗതാഗത നിയമങ്ങള്‍ പുനസ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് നിയമം തെറ്റിക്കുന്നവരെ പൊലിസ് പിടികൂടുമ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡില്ലെന്ന് പറഞ്ഞ് വാഹന ഉടമകളും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ബോര്‍ഡുവെക്കാന്‍ പഞ്ചായത്ത് ഭരണസമിതിയോട് പൊലിസ് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പഞ്ചായത്തിന് ഫണ്ടില്ലെന്നു പറഞ്ഞ് ബോര്‍ഡുവെക്കല്‍ നീണ്ടുപോയി. തുടര്‍ന്നാണ് ഭരണസമിതി വ്യാപാരികളുടെ സഹകരണത്തില്‍ ബോര്‍ഡുകള്‍ പുനഃസ്ഥാപിച്ചത്. മുമ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ കച്ചവട താല്‍പര്യം മുന്‍നിര്‍ത്തി അപ്രത്യക്ഷ്യമായപ്പോള്‍ വാഹന ഉടമകള്‍ തോന്നിയതു പോലെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇപ്പോള്‍വച്ച ബോര്‍ഡുകള്‍ ഇതിനൊരു പരിഹാരമാകുമെന്നാണ് പൊലിസ് കരുതുന്നത്. നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ വാഹനം സ്റ്റിക്കര്‍ പതിച്ച് പിഴ ഈടാക്കുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."