അസ്ലം വധം: തെളിവെടുപ്പ് നടത്തി
നാദാപുരം: അസ്ലം വധക്കേസിലെ പ്രതികളുമായി പൊലിസ് തെളിവെടുപ്പ് നടത്തി. കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത വെള്ളൂരിലെ അമ്പലത്തും താഴക്കുനി ഷാജി, തൊട്ടില്‍പ്പാലം കുണ്ടുതോട്ടിലെ കുഞ്ഞിപ്പറമ്പത്ത് രാജീവന് എന്നിവരെയാണ് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
അസ്ലം കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്കു മുന്‍പുതന്നെ ആക്രമിക്കാനുള്ള ആയുധങ്ങള്‍ വാങ്ങിയിരുന്നതായി ഷാജി പൊലിസിനു മൊഴിനല്‍കി. എടച്ചേരിയിലെ ഇരുമ്പുരുക്ക് സഹകരണ സംഘത്തില്‍ നിന്നാണ് കൊടുവാള് അടക്കമുള്ള നാലു ആയുധങ്ങള്‍ വാങ്ങിയത്. ഇവ വെള്ളൂരിലെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. 2015 ജനുവരി 21നു രാത്രിയാണ് ഷിബിന്‍ കൊല്ലപ്പെടുന്നത്.
2015 മാര്‍ച്ച് മാസത്തില്‍ തന്നെ ആയുധങ്ങള്‍ വാങ്ങി വച്ചിരുന്നു. ഷിബിന്‍ വധക്കേസിലെ വിധി വരുന്നതിനു മുന്‍പു അസ്ലം അടക്കമുള്ളവരെ അപായപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതായും പ്രതി ഷാജി പൊലിസിനോടു പറഞ്ഞു. എന്നാല്‍ പ്രതികളെല്ലാം ജയിലില്‍ ആയതിനാല്‍ കൃത്യം നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു.
കൊലപാതക സംഘത്തെ ഏകോപിപ്പിക്കുകയും മറ്റുള്ളവര്ക്കാവശ്യമായ നിര്‍ദേശങ്ങള്‍ ഫോണ്‍വഴി കൈമാറുകയും ചെയ്തത് ഷാജിയായിരുന്നു. കൊലപാതക സംഘം ഉപയോഗിച്ച ഇന്നോവ കാര്‍ ഓടിച്ചത് രാജീവനായിരുന്നു.
തെളിവെടുപ്പിന്റെ ഭാഗമായി ഇവരെ വാഹനം വാടകക്കെടുത്ത വളയത്തും അസ്ലമിനെ കാറിടിച്ചു വീഴ്ത്തിയ വെള്ളൂര്‍ ചാലപ്പുറം റോഡിലും എത്തിച്ചു. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ പൊലിസിന്റെ പ്രത്യേക ഹരജിപ്രകാരമാണ് രണ്ടു ദിവസത്തേക്കു അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഇന്ന് വൈകിട്ട് ഇരുവരെയും കോടതിയില്‍ തിരിച്ചു ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."