HOME
DETAILS
MAL
സ്വീകരണം യു.ഡി.എഫ് ബഹിഷ്കരിച്ചു
backup
October 07 2016 | 03:10 AM
കോഴിക്കോട്: സ്വാശ്രയ കോളജ് സമരത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കോര്‍പ്പറേഷനില്‍ നല്കിയ സ്വീകരണ പരിപാടി യു.ഡി.എഫ് ബഹിഷ്കരിച്ചു. ഒരു മുഖ്യമന്ത്രിയ്ക്ക് ചേരാത്ത വിധം ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കുന്ന പിണറായി വിജയന്റെ നിലപാട് അപലപനീയമാണെന്ന് യു.ഡി .എഫ് കൗണ്‍സില്‍ പാര്‍ട്ടിയോഗം അഭിപ്രായപ്പെട്ടു.
സ്വാശ്രയ കോളജ് പ്രശ്നത്തില്‍ ആരോഗ്യമന്ത്രി മാനേജ്മെന്റുകളുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടും മുഖ്യമന്ത്രി നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും പാര്‍ട്ടിനേതാക്കളായ അഡ്വ. പി.എം സുരേഷ്ബാബു, സി. അബ്ദുറഹ്മാന്, പി. കിഷന്‍ചന്ദ് എന്നിവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."