HOME
DETAILS
MAL
ഉത്തരാഖണ്ഡ് :വിമത എം.എല്‍.എമാരെ പുറത്താക്കിയ നടപടി ഹൈക്കോടതിയും ശരിവെച്ചു
backup
May 09 2016 | 09:05 AM
ഡെറാഡൂണ്‍: അയോഗ്യരാക്കിയ ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് 9 കോണ്‍ഗ്രസ് വിമത എം.എല്‍.എ മാര്‍ സമര്‍പ്പിച്ച ഹരജി നൈനിറ്റാള്‍ ഹൈക്കോടത് തള്ളി. വിധിക്കെതിരെ വിമതര്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പരിഗണിക്കും. ജസ്റ്റിസ് യു.സി ധ്യാനി അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഹരീഷ് റാവത്തിന് ആശ്വാസകരമാകുന്നതാണ് ഹൈക്കോടതിയുടെ വിധി.
9 എം.എല്‍.എമാര്‍ കൂറുമാറിയതിനെതുടര്‍ന്നാണ് ഹരീഷ് റാവത്ത് സര്‍ക്കാരിന് വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടി വന്നത്. എന്നാല്‍ അതിനുമുന്‍പെ കേന്ദ്രസര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇതിനെതിരെ റാവത്ത് നല്‍കിയ ഹരജിയില്‍ മെയ് 10 ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."