കേന്ദ്ര സര്‍വകലാശാല ഹോസ്റ്റലുകളുടെ ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി നിര്‍വഹിക്കും
കാഞ്ഞങ്ങാട്: കേന്ദ്രസര്‍വകലാശാലയിലെ പുരുഷ-വനിതാ ഹോസ്റ്റലുകളുടെ ഉദ്ഘാടനം നാളെ രാവിലെ 10 നു കേന്ദ്ര മാനവ വിഭവ വികസന വകുപ്പ് സഹമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡെ നിര്‍വഹിക്കും.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി ഗോപകുമാര്‍ അധ്യക്ഷനാകും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, പി കരുണാകരന് എം.പി തുടങ്ങിയവര്‍ സംബന്ധിക്കും. 'സാങ്കേതിക വികസനത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ കേന്ദ്ര മന്ത്രിയുമായി സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്ഥികളുംസംവാദം നടത്തും.
വനിത ഹോസ്റ്റലിനു 'നിള'എന്നും പുരുഷ ഹോസ്റ്റലിനു 'പെരിയാര്‍'എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്.
നിര്‍മാണ ചെലവ് 34 കോടിരൂപയാണ്. മെഡിക്കല്റൂം, റിക്രിയേഷന്‍ റൂം, റീഡിംഗ്റൂം, ഗസ്റ്റ്റും, ലിഫ്റ്റ് സൗകര്യം, അഗ്നിസുരക്ഷാ സംവിധാനം, അംഗപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള റാംപ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."