നീലേശ്വരം നഗരത്തില്‍ ഗതാഗത പരിഷ്കരണം നടപ്പാക്കും
നീലേശ്വരം: നഗരത്തില്‍ ഗതാഗത പരിഷ്കരണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനം. നഗരസഭാ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണു ഇതു സംബന്ധിച്ച തീരുമാനമായത്. ഇതിനെക്കുറിച്ചാലോചിക്കാനായി വിവിധ ഓട്ടോ- ടാക്സി തൊഴിലാളി യൂനിയന്‍ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. നഗരത്തില്‍ ഓടുന്ന ടാക്സികളില്‍ തിരിച്ചറിയല്‍ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമായി. ക്രമാതീതമായി വര്‍ധിച്ചു വരുന്ന ഓട്ടോറിക്ഷകള്‍ക്കു താല്കാലികമായി നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയോടു ആവശ്യപ്പെടും.
എഫ്.സി.ഐ പേരോല്‍ പഴയ റോഡില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നതും തടയും. നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് അധ്യക്ഷനായി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം വിജയന്, നീലേശ്വരം സി.ഐ വി ഉണ്ണികൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."