HOME
DETAILS
MAL
കനയ്യയ്ക്കു പിന്നാലെ ഉമര്‍ ഖാലിദും നിരാഹാരം പിന്‍വലിച്ചു
backup
May 09 2016 | 12:05 PM
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചെയ്തെന്നാരോപിച്ച് സര്‍വ്വകലാശാല പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ചെയ്തിരുന്ന ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ് സമരം പിന്‍വലിച്ചു. 11 ദിവസത്തെ സമരത്തിനുശേഷമാണ് ഉമര്‍ ഖാലിദ് സമരത്തില്‍ നിന്നു പിന്മാറിയത്. ആരോഗ്യനില തീരെ മോശം നിലയിലായതിനാല്‍ ഇന്നു രാവിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സമരത്തിലുണ്ടായിരുന്ന ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ള ഏഴു വിദ്യാര്‍ഥികള്‍ നേരത്തെ സമരം പിന്‍വലിച്ചിരുന്നു. അതേസമയം, 13 വിദ്യാര്‍ഥികള്‍ നിരാഹാരസമരം തുടരുന്നുണ്ട്. ഇവര്‍ക്ക് പിന്തുണയുമായി ജെ.എന്‍.യു ടീച്ചേര്‍സ് അസോസിയേഷനും യൂണിവേഴ്സിറ്റി അലൂംനിയും രക്ഷിതാക്കളും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."