HOME
DETAILS
MAL
റേഷന്‍ ഡീലര്‍മാര്‍ ധര്‍ണ നടത്തി
backup
October 07 2016 | 06:10 AM
കണ്ണൂര്‍: വെട്ടിക്കുറച്ച റേഷന്‍ സാധനങ്ങള്‍ പുനഃസ്ഥാപിക്കുക, റേഷന്‍ സബ്സിഡി നിലനിര്‍ത്തുക, വിജിലന്‍സ് റെയ്ഡ് നിര്‍ത്തിവയ്ക്കുക, റേഷന്‍ കട കംപ്യൂട്ടര്വത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള് കേരള റിട്ടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് (എ.കെ.ആര്.ആര്.ഡി.എ) ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു. എ.കെ.ആര്.ആര്‍ഡി.എ ജില്ലാ പ്രസിഡന്റ് ബി സഹദേവന് അധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്, ടി.കെ ആരിഫ്, എം.എ മുസ്തഫ, ഇ നാരായണന് നമ്പ്യാര്‍, കെ പവിത്രന്, ഇ.എ ആന്റണി, കെ.ഡി നാരായണന്, കെ പ്രേമരാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."