പൊതുടാപ്പുകള്‍ ചോര്‍ന്ന് കുടിവെള്ളം പാഴാകുന്നു
മണ്ണഞ്ചേരി : പൊതുടാപ്പുകള്‍ ചോര്‍ന്നൊലിക്കുന്നതുമൂലം ദിനംപ്രതി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പഴാകുന്നു. കുടിവെള്ളം കിട്ടാക്കനിയാകുന്ന ഇക്കാലത്തും ശുദ്ധജലസംരക്ഷണത്തിനായി അധികൃതര്‍ ജാഗ്രതകാണിക്കുന്നില്ലെന്ന ആക്ഷേപം പരക്കെ ഉയരുകയാണ്.
സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ ശുദ്ധജലക്ഷാമം നേരിടുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. ജലവാഹിനികുഴലുകളും പൊതുടാപ്പുകളും പൊട്ടിയൊലിച്ച് ജലനഷ്ടം സംഭവിക്കുന്നതും ഇവിടെതന്നെയാണ്. ടാപ്പുകള്‍ പൊട്ടിയുള്ള കുടിവെള്ളം പാഴാകല്‍ നാട്ടുകാരുടെ സമയോജിതമായ ഇടപെടലുകളില്‍ ശരിയാക്കപ്പെടുന്നുണ്ട്.എന്നാല്‍ ഭൂമികുഴിച്ച് സ്ഥാപിച്ച ജലവാഹിനിക്കുഴലുകളുടെ തകര്‍ച്ച മാസങ്ങള്‍ കഴിഞ്ഞാലും പരിഹരിക്കാറില്ല.
ഇത്തരം സംഭവങ്ങളിലൂടെ കണക്കില്ലാതെ ശുദ്ധജലം പാഴാകുകയാണ്. തീരദേശമേഖലകളിലും കുട്ടനാട് പോലുള്ള പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ജനങ്ങള്‍ പരക്കംപായുന്ന സന്ദര്‍ഭത്തിലാണ് അധികൃതരുടെ അനാസ്ഥയിലൂടെയുള്ള ജലനഷ്ടം തുടര്‍കഥയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."