HOME
DETAILS

സഹപാഠിയുടെ ചികിത്സക്ക് വിദ്യാര്‍ഥികള്‍ സമാഹരിച്ചത് രണ്ടര ലക്ഷം രൂപ

  
backup
October 07 2016 | 21:10 PM

%e0%b4%b8%e0%b4%b9%e0%b4%aa%e0%b4%be%e0%b4%a0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-2


കുന്ദമംഗലം: അര്‍ബുദരോഗിയായ സഹപാഠിയുടെ ചികിത്സക്കു വിദ്യാര്‍ഥികള്‍ സമാഹരിച്ചു നല്‍കിയതു 2,55,000 രൂപ. മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അന്‍സില എം.പിയുടെ ചികിത്സക്കാണ് സ്‌കൂളിലെ കുട്ടികള്‍ ഇത്രയും തുക രണ്ടുദിവസം കൊണ്ടു സ്വരൂപിച്ചത്.
കൂലിപ്പണിക്കാരനായ മടവൂര്‍ മടത്തുംപറമ്പത്ത് ഉസ്സയിന്റെ മകളാണ് അന്‍സില. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ അന്‍സില മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണില്‍ സയന്‍സിന് അഡ്മിഷന്‍ നേടിയ ഉടനെയാണു രോഗബാധിതയായത്. ഇപ്പോള്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ വിദഗ്ധ ചികിത്സ നടക്കുകയാണ്. വിവരമറിഞ്ഞ ഉടനെ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എയുടെ സഹകരണത്തോടെ അന്‍സിലയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ രാജേന്ദ്രകുമാറില്‍ നിന്ന് പി.ടി.എ പ്രസിഡന്റ് കെ.എം അബൂബക്കര്‍ തുക ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ എ.പി നസ്തര്‍, പി.ടി.എ വൈസ് പ്രസിഡന്റ് വി. വിജയന്‍, മാനേജര്‍ പി.കെ സുലൈമാന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എം. നവീനാക്ഷന്‍, പി. അബ്ദുല്‍ റസാഖ്, രവീന്ദ്രന്‍ കുന്ദമംഗലം പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago