HOME
DETAILS

വ്യാജ അക്ഷയ കേന്ദ്രങ്ങള്‍: ജനങ്ങള്‍ വഞ്ചിതരാകരുതെന്ന്

  
backup
October 07 2016 | 21:10 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d


കോഴിക്കോട്: ജില്ലയിലെ പലസ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍ അക്ഷയയുടെ പേര് ദുരുപയോഗം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വിവിധ സേവനങ്ങള്‍ക്ക് അമിത ഫീസ് ഈടാക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. അക്ഷയ എന്ന പേരുമായി സാമ്യമുള്ള പേരുകള്‍ ഉപയോഗിച്ചാണ് ഇത്തരം വ്യാജ സ്ഥാപനങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. നിയമപരമല്ലാതെ നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജനങ്ങള്‍ ഇത്തരം വ്യാജ കേന്ദ്രങ്ങളെ തിരിച്ചറിഞ്ഞ് വഞ്ചിതരാകാതെ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അക്ഷയ കേന്ദ്രങ്ങളെത്തന്നെ സമീപിക്കണം.
സംസ്ഥാന ഐ.ടി മിഷന്റെ കീഴില്‍ വരുന്ന ഗവ. പ്രൊജക്ടായ അക്ഷയ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിനായി തിരുവനന്തപുരത്ത് സംസ്ഥാന ഓഫിസും ജില്ലകളില്‍ ജില്ലാ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്. അക്ഷയയിലൂടെ മാത്രം ലഭിക്കുന്ന സേവനങ്ങള്‍ക്കെല്ലാം ഗവ. തലത്തില്‍ നിശ്ചയിച്ച ഏകീകൃത നിരക്കാണ് ഈടാക്കുന്നത്. ഈ നിരക്കുകള്‍ അക്ഷയ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചുകൊണ്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ സ്ഥാപനങ്ങളുടെ വലയില്‍പ്പെടാതിരിക്കാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  4 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  26 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago